Joel 2:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ തന്‍റെ സൈന്യത്തിനു മുമ്പില്‍ അവിടുത്തെ ശബ്ദം മുഴക്കുന്നു. അവിടുത്തെ സൈന്യം വളരെ വിപുലമാണ്. അവിടുത്തെ ആജ്ഞ നടപ്പാക്കുന്നവന്‍ കരുത്തുറ്റവന്‍. സര്‍വേശ്വരന്‍റെ ദിനം മഹത്തും ഭയാനകവുമായത്; അതിനെ നേരിടാന്‍ ആര്‍ക്കു കഴിയും?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ തന്റെ സൈന്യത്തിൻ മുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നേ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാകുന്നവൻ ആർ?
Malayalam 1992 MBSI
യഹോവ തന്റെ സൈന്യത്തിന്‍ മുമ്പില്‍ മേഘനാദം കേള്‍പ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവന്‍ ശക്തിയുള്ളവനും തന്നേ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാകുന്നവന്‍ ആര്‍?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ തന്റെ സൈന്യത്തിന്റെ മുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നെ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അത് ആർക്ക് സഹിയ്ക്കുവാൻ കഴിയും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ തന്‍റെ സൈന്യത്തിന്‍മുമ്പിൽ മേഘനാദം കേള്‍പ്പിക്കുന്നു; അവന്‍റെ പാളയം അത്യന്തം വലുതും അവന്‍റെ വചനം അനുഷ്ഠിക്കുന്നവന്‍ ശക്തിയുള്ളവനും തന്നെ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാവുന്നവന്‍ ആര്‍?
Malayalam Bible POC-ML 2013
തന്‍െറ സൈന്യത്തിന്‍െറ മുന്‍പില്‍ കര്‍ത്താവിന്‍െറ ശബ്‌ദം മുഴങ്ങുന്നു. അവിടുത്തെ സൈന്യം വളരെ വലുതാണ്‌. അവിടുത്തെ ആജ്‌ഞ നടപ്പിലാക്കുന്നവന്‍ ശക്‌തനാണ്‌; കര്‍ത്താവിന്‍െറ ദിനം മഹത്തും അത്യന്തം ഭയാനകവുമാണ്‌. ആര്‍ക്ക്‌ അതിനെ അതിജീവിക്കാനാവും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ തന്റെ സൈന്യത്തിന്റെ മുൻനിരയിൽ ഇടിമുഴക്കുന്നു; അവിടത്തെ സൈന്യം അസംഖ്യമാണ്, അവിടത്തെ കൽപ്പന അനുസരിക്കുന്നവർ ശക്തരാണ്. യഹോവയുടെ ദിവസം മഹത്തരം; അതു ഭയങ്കരം. അത് അതിജീവിക്കാൻ ആർക്കു കഴിയും?