Joel 2:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സീയോന്‍മക്കളേ, സന്തോഷിക്കുവിന്‍. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനില്‍ ആനന്ദിക്കുവിന്‍. അവിടുന്ന് ആവശ്യാനുസരണം നിങ്ങള്‍ക്ക് ശരത്കാല മഴ നല്‌കിയിരിക്കുന്നു. പണ്ടത്തെപ്പോലെ അവിടുന്നു ശരത്കാലമഴയും വസന്തകാലമഴയും പെയ്യിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ചു നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിപ്പിൻ! അവൻ തക്ക അളവായി നിങ്ങൾക്കു മുൻമഴ തരുന്നു; അവൻ മുമ്പേപ്പോലെ നിങ്ങൾക്കു മുൻമഴയും പിൻമഴയുമായ വർഷം പെയ്യിച്ചുതരുന്നു.
Malayalam 1992 MBSI
സീയോന്‍ മക്കളേ, ഘോഷിച്ചുല്ലസിച്ചു നിങ്ങളുടെ ദൈവമായ യഹോവയില്‍ സന്തോഷിപ്പിന്‍! അവന്‍ തക്ക അളവായി നിങ്ങള്‍ക്കു മുന്‍ മഴ തരുന്നു; അവന്‍ മുമ്പേപ്പോലെ നിങ്ങള്‍ക്കു മുന്‍ മഴയും പിന്‍ മഴയുമായ വര്‍ഷം പെയ്യിച്ചുതരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ച് നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുവിൻ! അവൻ കൃത്യഅളവിൽ നിങ്ങൾക്കു മുൻമഴ തരുന്നു; അവൻ മുമ്പത്തെപ്പോലെ നിങ്ങൾക്ക് മുൻമഴയും പിൻമഴയും പെയ്യിച്ചുതരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സീയോന്‍മക്കളേ, ഘോഷിച്ചുല്ലസിച്ച് നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിപ്പിന്‍! അവന്‍ തക്ക അളവായി നിങ്ങള്‍ക്കു മുന്മഴ തരുന്നു; അവന്‍ മുമ്പേപോലെ നിങ്ങള്‍ക്കു മുന്മഴയും പിന്മഴയുമായ വര്‍ഷം പെയ്യിച്ചുതരുന്നു.
Malayalam Bible POC-ML 2013
സീയോന്‍മക്കളേ, ആനന്‌ദിക്കുവിന്‍; നിങ്ങളുടെ ദൈവമായ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍. അവിടുന്ന്‌ നിങ്ങള്‍ക്കു യഥാകാലം ആവശ്യാനുസരണം ശരത്‌കാലവൃഷ്‌ടി നല്‍കും. പഴയതുപോലെ അവിടുന്ന്‌ നിങ്ങള്‍ക്കു ശരത്‌കാലവൃഷ്‌ടിയും വസന്തകാലവൃഷ്‌ടിയും സമൃദ്‌ധമായി പെയ്യിച്ചുത രും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സന്തോഷിക്കുക, സീയോനിലെ ജനമേ, നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുക. അവിടന്ന് വിശ്വസ്തനാകുകയാൽ നിങ്ങൾക്കു മുന്മഴ തരുന്നു; അവിടന്ന് ശിശിരത്തിലും വസന്തത്തിലും സമൃദ്ധമായ മഴ തരുന്നു.