Joel 2:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്യോന്യം തള്ളിമാറ്റാതെ അവരവരുടെ പാതയിലൂടെ അവര്‍ നീങ്ങുന്നു. ശത്രുക്കളുടെ ആയുധങ്ങള്‍ തട്ടിനീക്കി അവര്‍ മുന്നേറുന്നു. ആര്‍ക്കും അവരെ തടയാനാകത്തില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ തമ്മിൽ തിക്കാതെ താന്താന്റെ പാതയിൽ നേരെ നടക്കുന്നു; അവർ മുറിവേല്ക്കാതെ ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു.
Malayalam 1992 MBSI
അവര്‍ തമ്മില്‍ തിക്കാതെ താന്താന്റെ പാതയില്‍ നേരെ നടക്കുന്നു; അവര്‍ മുറിവേല്‍ക്കാതെ ആയുധങ്ങളുടെ ഇടയില്‍കൂടി ചാടുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ തമ്മിൽ തിക്കിതിരക്കാതെ അവനവന്റെ പാതയിൽ നേരെ നടക്കുന്നു; അവർ മുറിവേൽക്കാതെ ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ തമ്മിൽ തിക്കാതെ താന്താന്‍റെ പാതയിൽ നേരേ നടക്കുന്നു; അവര്‍ മുറിവേല്ക്കാതെ ആയുധങ്ങളുടെ ഇടയിൽക്കൂടി ചാടുന്നു.
Malayalam Bible POC-ML 2013
പരസ്‌പരം ഉന്തിമാറ്റാതെ അവരവരുടെ പാതയില്‍ ചരിക്കുന്നു. ശത്രുവിന്‍െറ ആയുധങ്ങള്‍ക്കിടയിലൂടെ അവര്‍ കുതിച്ചു നീങ്ങി. ആര്‍ക്കും അവരെ തടയാനായില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ തിങ്ങിഞെരുങ്ങുന്നില്ല; ഓരോരുത്തരായി നേരേ മുമ്പോട്ടു നീങ്ങുന്നു. അവർ മുറിവേൽക്കാതെ വാളുകൾക്കിടയിലൂടെ ചാടുന്നു.