Joel 3:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍ സീയോനില്‍നിന്നു ഗര്‍ജിക്കുന്നു; യെരൂശലേമില്‍നിന്ന് അവിടുന്നു ശബ്ദം പുറപ്പെടുവിക്കുന്നു. ആകാശവും ഭൂമിയും വിറയ്‍ക്കുന്നു; എന്നാല്‍ തന്‍റെ ജനത്തിനു സര്‍വേശ്വരന്‍ രക്ഷാസങ്കേതമത്രേ; ഇസ്രായേല്‍ജനത്തിന് അവിടുന്നു ശക്തിദുര്‍ഗമാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ സീയോനിൽനിന്നു ഗർജ്ജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിന്നു ശരണവും യിസ്രായേൽമക്കൾക്കു ദുർഗ്ഗവും ആയിരിക്കും.
Malayalam 1992 MBSI
യഹോവ സീയോനില്‍നിന്നു ഗര്‍ജ്ജിച്ചു, യെരൂശലേമില്‍നിന്നു തന്റെ നാദം കേള്‍പ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാല്‍ യഹോവ തന്റെ ജനത്തിന്നു ശരണവും യിസ്രായേല്‍മക്കള്‍ക്കു ദുര്‍ഗ്ഗവും ആയിരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ സീയോനിൽനിന്നു ഗർജ്ജിക്കുകയും, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കുകയും ചെയ്യും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിന് ശരണവും യിസ്രായേൽമക്കൾക്ക് മറവിടവും ആയിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ സീയോനിൽനിന്നു ഗര്‍ജിച്ചു, യെരൂശലേമിൽനിന്നു തന്‍റെ നാദം കേള്‍പ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്‍റെ ജനത്തിനു ശരണവും യിസ്രായേൽമക്കള്‍ക്കു ദുര്‍ഗവും ആയിരിക്കും.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ സീയോനില്‍ നിന്നു ഗര്‍ജിക്കുന്നു; ജറുസലെമില്‍ നിന്ന്‌ അവിടുത്തെ ശബ്‌ദം മുഴങ്ങുന്നു; ആകാശവും ഭൂമിയും പ്രകമ്പനം കൊള്ളുന്നു. എന്നാല്‍, കര്‍ത്താവ്‌ തന്‍െറ ജനത്തിന്‌ അഭയമാണ്‌; ഇസ്രായേല്‍ ജനത്തിനു ശക്‌തിദുര്‍ഗം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവ സീയോനിൽനിന്ന് ഗർജിക്കും ജെറുശലേമിൽനിന്ന് ഇടിമുഴക്കും; ഭൂമിയും ആകാശവും വിറയ്ക്കും. എന്നാൽ യഹോവ തന്റെ ജനത്തിന് ഒരു സങ്കേതവും ഇസ്രായേലിന് ഒരു കോട്ടയുമായിരിക്കും.