John 1:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വചനം മനുഷ്യജന്മമെടുത്തു, ദൈവത്തിന്‍റെ വരപ്രസാദവും സത്യവും സമ്പൂര്‍ണമായി നിറഞ്ഞ് നമ്മുടെ ഇടയില്‍ വസിച്ചു; അവിടുത്തെ തേജസ്സ് പിതാവില്‍നിന്നുള്ള ഏകജാതന്‍റെ തേജസ്സായി ഞങ്ങള്‍ ദര്‍ശിച്ചു.
Malayalam (ERV) WBTC Bible
വചനം മനുഷ്യാകാരം പൂണ്ട് നമുക്കിടയില്‍ പാര്‍ത്തു. പിതാവിന്‍റെ ഏക പുത്രനായവന്‍റെ തേജസ്സ് നാം അവനില്‍ കണ്ടു. വചനം കൃപയും സത്യവും കൊണ്ടു നിറഞ്ഞിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
Malayalam 1992 MBSI
വചനം ജഡമായി തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്റെ തേജസ്സ് പിതാവില്‍ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു വന്ന ഏകജാതനായവന്റെ തേജസ്സായി കണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്റെ തേജസ്സ് പിതാവില്‍നിന്ന് ഏകജാതനായവന്‍റെ തേജസ്സായി കണ്ടു.
Malayalam Bible POC-ML 2013
വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്‍െറ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്‍െറ ഏകജാതന്‍േറതുമായ മഹത്വം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വചനം മനുഷ്യനായി നമ്മുടെ മധ്യേ വസിച്ചു. അവിടത്തെ തേജസ്സ്, പിതാവിന്റെ അടുക്കൽനിന്ന് കൃപയും സത്യവും നിറഞ്ഞവനായി വന്ന നിസ്തുലപുത്രന്റെ തേജസ്സുതന്നെ, ഞങ്ങൾ ദർശിച്ചിരിക്കുന്നു.