John 1:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ അവര്‍ ചോദിച്ചു: “പിന്നെ അങ്ങ് ആരാണ്? ഏലിയാ ആണോ?” “അല്ല” എന്ന് അദ്ദേഹം പ്രതിവചിച്ചു. അവര്‍ വീണ്ടും ചോദിച്ചു: “ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ആ പ്രവാചകനാണോ താങ്കള്‍?” “അല്ല” എന്ന് അദ്ദേഹം പറഞ്ഞു.
Malayalam (ERV) WBTC Bible
അപ്പോള്‍ യെഹൂദന്മാര്‍ യോഹന്നാനോടു ചോദിച്ചു, “പിന്നെ നീ ആരാണ്? ഏലീയാവോ?” യോഹന്നാന്‍ മറുപടി പറഞ്ഞു, “ഞാന്‍ ഏലിയാവ് അല്ല.” യെഹൂദര്‍ ചോദിച്ചു, “നീ പ്രവാചകനാണോ?” യോഹന്നാന്‍ മറുപടി പറഞ്ഞു, “ഞാന്‍ പ്രവാചകനും അല്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.
Malayalam 1992 MBSI
പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നുഅല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നുഅല്ല എന്നു അവന്‍ ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അവനോട് ചോദിച്ചു, എങ്കിൽ പിന്നെ ആരാണ് നീ? നീ ഏലിയാവോ എന്നു അവനോട് ചോദിച്ചതിന്: അല്ല എന്നു അവൻ പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ എന്ത്? നീ ഏലീയാവോ എന്ന് അവനോടു ചോദിച്ചതിന്: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്: അല്ല എന്ന് അവന്‍ ഉത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
എങ്കില്‍, നീ പ്രവാചകനാണോ? അല്ല എന്ന്‌ അവന്‍ മറുപടി നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“പിന്നെ താങ്കൾ ആരാണ്? ഏലിയാവോ?” അവർ ചോദിച്ചു. “ഞാനല്ല.” അദ്ദേഹം പ്രതിവചിച്ചു. “താങ്കൾ ആ പ്രവാചകനാണോ?” “അല്ല,” അദ്ദേഹം മറുപടി നൽകി.