John 1:38 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു തിരിഞ്ഞു നോക്കി, തന്‍റെ പിന്നാലെ അവര്‍ ചെല്ലുന്നതുകണ്ട് “നിങ്ങള്‍ എന്താണ് അന്വേഷിക്കുന്നത്?” എന്നു ചോദിച്ചു, അപ്പോള്‍ അവര്‍, “റബ്ബീ, അങ്ങ് എവിടെയാണു പാര്‍ക്കുന്നത്?” എന്നു ചോദിച്ചു.
Malayalam (ERV) WBTC Bible
യേശു തിരിഞ്ഞു നോക്കിയപ്പോള്‍ ആ രണ്ടു പുരുഷന്മാര്‍ തന്നെ പിന്തുടരുന്നതു കണ്ടു. അവന്‍ ചോദിച്ചു, “നിങ്ങള്‍ക്കെന്താണു വേണ്ടത്?” ഇരുവരും ചോദിച്ചു, “റബ്ബീ, (ഗുരു എന്നര്‍ത്ഥത്തില്‍) അങ്ങെവിടെയാണു താമസിക്കുന്നത്?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നതു കണ്ടു അവരോടു: നിങ്ങൾ എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു; അവർ: റബ്ബീ, എന്നു വെച്ചാൽ ഗുരോ, നീ എവിടെ പാർക്കുന്നു എന്നു ചോദിച്ചു.
Malayalam 1992 MBSI
യേശു തിരിഞ്ഞു അവര്‍ പിന്നാലെ വരുന്നതു കണ്ടു അവരോടുനിങ്ങള്‍ എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു. അവര്‍റബ്ബീ, എന്നു വെച്ചാല്‍ ഗുരോ, നീ എവിടെ പാര്‍ക്കുംന്നു എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നത് കണ്ടിട്ട് അവരോട്: നിങ്ങൾക്ക് എന്ത് വേണം എന്നു ചോദിച്ചു; അവർ: റബ്ബീ, നീ എവിടെ താമസിക്കുന്നു എന്നു ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു തിരിഞ്ഞ് അവര്‍ പിന്നാലെ വരുന്നതു കണ്ട് അവരോട്: നിങ്ങള്‍ എന്ത് അന്വേഷിക്കുന്നു എന്നു ചോദിച്ചു; അവര്‍: റബ്ബീ, എന്നു വച്ചാല്‍ ഗുരോ, നീ എവിടെ പാര്‍ക്കുന്നു എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
യേശു തിരിഞ്ഞ്, അവര്‍ തന്‍െറ പിന്നാലെ വരുന്നതുകണ്ട്, ചോദിച്ചു: നിങ്ങള്‍ എന്തന്വേഷിക്കുന്നു? അവര്‍ ചോദിച്ചു: റബ്ബീ - ഗുരു. എന്നാണ് ഇതിനര്‍ഥം - അങ്ങ് എവിടെയാണു വസിക്കുന്നത്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു പിറകോട്ടു തിരിഞ്ഞപ്പോൾ തന്നെ അനുഗമിക്കുന്നവരെ കണ്ടു. അവിടന്ന് അവരോടു ചോദിച്ചു, “എന്താണ് നിങ്ങൾ അന്വേഷിക്കുന്നത്?” അവർ, “ഗുരോ,” എന്ന് അർഥമുള്ള “റബ്ബീ,” എന്ന് അഭിസംബോധന ചെയ്തുകൊണ്ട്, “അങ്ങ് എവിടെ താമസിക്കുന്നു?” എന്നു ചോദിച്ചു.