John 1:39 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘റബ്ബീ’ എന്ന വാക്കിന് ‘ഗുരു’ എന്നര്‍ഥം. “വന്നു കാണുക” എന്ന് യേശു പറഞ്ഞു. അവര്‍ ചെന്ന് അവിടുത്തെ വാസസ്ഥലം കണ്ടു; അപ്പോള്‍ ഏകദേശം നാലുമണി സമയം ആയിരുന്നതിനാല്‍ അന്ന് അവര്‍ അദ്ദേഹത്തിന്‍റെ കൂടെ പാര്‍ത്തു.
Malayalam (ERV) WBTC Bible
യശു പറഞ്ഞു, “എന്‍റെ കൂടെ വന്നു കാണുക.” അതിനാല്‍ അവര്‍ ഇരുവരും യേശുവിനോടൊപ്പം പോയി. യേശു താമസിച്ച സ്ഥലം അവര്‍ കണ്ടു. ആ ദിവസം അവര്‍ യേശുവിനോടൊപ്പം തങ്ങി. അപ്പോള്‍ സമയം നാലുമണി ആയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവരോടു: വന്നു കാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ കണ്ടു അന്നു അവനോടുകൂടെ പാർത്തു; അപ്പോൾ ഏകദേശം പത്താം മണിനേരം ആയിരുന്നു.
Malayalam 1992 MBSI
അവന്‍ അവരോടുവന്നു കാണ്മിന്‍ എന്നു പറഞ്ഞു. അങ്ങനെ അവന്‍ വസിക്കുന്ന ഇടം അവര്‍ കണ്ടു അന്നു അവനോടുകൂടെ പാര്‍ത്തു; അപ്പോള്‍ ഏകദേശം പത്താംമണി നേരം ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവരോട്: വന്നു കാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ വന്നുകണ്ടു; അപ്പോൾ ഏകദേശം പത്താം മണിനേരം ആയിരുന്നതുകൊണ്ട് അന്ന് അവനോടുകൂടെ താമസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവരോട്: വന്നു കാണ്‍മിന്‍ എന്നു പറഞ്ഞു. അങ്ങനെ അവന്‍ വസിക്കുന്ന ഇടം അവര്‍ കണ്ട് അന്ന് അവനോടുകൂടെ പാര്‍ത്തു; അപ്പോള്‍ ഏകദേശം പത്താംമണി നേരം ആയിരുന്നു.
Malayalam Bible POC-ML 2013
അവന്‍ പറഞ്ഞു: വന്നു കാണുക. അവര്‍ ചെന്ന്‌ അവന്‍ വസിക്കുന്നിടം കാണുകയും അന്ന്‌ അവനോടുകൂടെ താമസിക്കുകയും ചെയ്‌തു. അപ്പോള്‍ ഏകദേശം പത്താം മണിക്കൂര്‍ ആയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“വന്നു കാണുക,” അദ്ദേഹം പറഞ്ഞു. അങ്ങനെ അവർ അദ്ദേഹം താമസിച്ചിരുന്ന സ്ഥലം വന്നു കണ്ടു. അവർ അദ്ദേഹത്തെ കണ്ടപ്പോൾ ഉച്ചകഴിഞ്ഞ് ഏകദേശം നാലുമണിയായിരുന്നു. അന്ന് അവർ അദ്ദേഹത്തോടുകൂടെ താമസിച്ചു.