John 1:47 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നഥാനിയേല്‍ തന്‍റെ അടുക്കലേക്കു വരുന്നതു കണ്ട് യേശു പറഞ്ഞു: “ഇതാ, ഒരു യഥാര്‍ഥ ഇസ്രായേല്യന്‍; ഇയാളില്‍ യാതൊരു കാപട്യവുമില്ല.”
Malayalam (ERV) WBTC Bible
നഥനയേല്‍ തന്‍റെയടുത്തേക്കു വരുന്നത് യേശു കണ്ടു. “ഇതാ, സാക്ഷാല്‍ യിസ്രായേല്യന്‍, ഇവനില്‍ കാപട്യം ഇല്ല,” എന്ന് അവനെക്കുറിച്ച് പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു: ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു.
Malayalam 1992 MBSI
നഥനയേല്‍ തന്റെ അടുക്കല്‍ വരുന്നതു യേശു കണ്ടുഇതാ, സാക്ഷാല്‍ യിസ്രായേല്യന്‍; ഇവനില്‍ കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നഥനയേൽ തന്റെ അടുക്കൽ വരുന്നത് കണ്ടിട്ട് അവനെക്കുറിച്ച് യേശു: ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല എന്നു അവനെക്കുറിച്ച് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നഥനയേല്‍ തന്‍റെ അടുക്കല്‍ വരുന്നതു യേശു കണ്ടു: ഇതാ, സാക്ഷാല്‍ യിസ്രായേല്യന്‍; ഇവനില്‍ കപടം ഇല്ല എന്ന് അവനെക്കുറിച്ചു പറഞ്ഞു.
Malayalam Bible POC-ML 2013
നഥാനയേല്‍ തന്‍െറ അടുത്തേക്കു വരുന്നതു കണ്ട്‌ യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്‌കപടനായ ഒരുയഥാര്‍ഥ ഇസ്രായേല്‍ക്കാരന്‍!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്റെ അടുത്തേക്കു വരുന്ന നഥനയേലിനെ കണ്ടിട്ട് യേശു പറഞ്ഞു, “ഇതാ, ഒരു യഥാർഥ ഇസ്രായേല്യൻ; ഇയാളിൽ യാതൊരു കാപട്യവും ഇല്ല.”