John 10:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഒരു ഭൂതാവിഷ്ടന്‍റെ വാക്കുകളല്ല ഇവ; അന്ധന്മാര്‍ക്കു കാഴ്ച നല്‌കുവാന്‍ പിശാചിനു കഴിയുമോ?” എന്നു മറ്റു ചിലര്‍ ചോദിച്ചു.
Malayalam (ERV) WBTC Bible
എന്നാല്‍ മറ്റ് യെഹൂദര്‍ പറഞ്ഞു, “ഇതു ഭൂതം ബാധിച്ചവന്‍റെ ഭ്രാന്തന്‍ വാക്കുകളല്ല. ഭൂതത്തിന് അന്ധനു കാഴ്ച നല്‍കുവാനാകുമോ? ഇല്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മറ്റു ചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിന്നു കുരുടന്മാരുടെ കണ്ണു തുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു.
Malayalam 1992 MBSI
മറ്റു ചിലര്‍ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിന്നു കുരുടന്മാരുടെ കണ്ണു തുറപ്പാന്‍ കഴിയുമോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മറ്റു ചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിന് കുരുടന്മാരുടെ കണ്ണ് തുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മറ്റു ചിലര്‍: ഇതു ഭൂതഗ്രസ്തന്‍റെ വാക്കല്ല; ഭൂതത്തിനു കുരുടന്മാരുടെ കണ്ണുതുറപ്പാന്‍ കഴിയുമോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
എന്നാല്‍, മറ്റുള്ളവര്‍ പറഞ്ഞു: ഈ വാക്കുകള്‍ പിശാചുബാധിതന്‍േറതല്ല; പിശാചിന്‌ അന്‌ധരുടെ കണ്ണുകള്‍ തുറക്കുവാന്‍ കഴിയുമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ മറ്റുചിലർ: “ഇത് ഒരു ഭൂതബാധിതന്റെ വാക്കുകളല്ല; അന്ധനു കാഴ്ച നൽകാൻ ഭൂതത്തിനു കഴിയുമോ?” എന്നാണു ചോദിച്ചത്.