John 10:32 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് അവരോടു പറഞ്ഞു: “പിതാവിന്‍റെ അഭീഷ്ടമനുസരിച്ച് പല നല്ല പ്രവൃത്തികളും ഞാന്‍ നിങ്ങളുടെ മുമ്പില്‍ ചെയ്തിട്ടുണ്ടല്ലോ. അവയില്‍ ഏതിനെ പ്രതിയാണ് നിങ്ങള്‍ എന്നെ കല്ലെറിയുന്നത്?”
Malayalam (ERV) WBTC Bible
എന്നാല്‍ യേശു അവരോടു പറഞ്ഞു, “ഞാന്‍ പിതാവില്‍ നിന്നു പല നല്ല കാര്യങ്ങളും ചെയ്തു. നിങ്ങള്‍ അവ കാണുകയും ചെയ്തു. ഇതില്‍ ഏതു കാര്യത്തിനാണു നിങ്ങളെന്നെ കൊല്ലുന്നത്?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു അവരോടു: പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു.
Malayalam 1992 MBSI
യേശു അവരോടു“പിതാവിന്റെ കല്പനയാല്‍ ഞാന്‍ പല നല്ല പ്രവൃത്തികള്‍ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയില്‍ ഏതു പ്രവൃത്തിനിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു അവരോട്: പിതാവിൽനിന്ന് ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏത് പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു അവരോട്: പിതാവിന്‍റെ കല്പനയാല്‍ ഞാന്‍ പല നല്ല പ്രവൃത്തികള്‍ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയില്‍ ഏതു പ്രവൃത്തിനിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
യേശു അവരോടു ചോദിച്ചു: പിതാവില്‍നിന്നുള്ള അനേകം നല്ല പ്രവൃത്തികള്‍ ഞാന്‍ നിങ്ങളെ കാണിച്ചു. ഇവയില്‍ ഏതു പ്രവൃത്തിമൂലമാണ്‌ നിങ്ങള്‍ എന്നെ കല്ലെറിയുന്നത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, യേശു അവരോടു ചോദിച്ചു: “പിതാവിൽനിന്നുള്ള അനേകം നല്ല പ്രവൃത്തികൾ ഞാൻ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു നിമിത്തമാണു നിങ്ങൾ എന്നെ കല്ലെറിയുന്നത്?”