John 10:40 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു യോര്‍ദ്ദാന്‍റെ മറുകരയില്‍ യോഹന്നാന്‍ ആദ്യം സ്നാപനം നടത്തിക്കൊണ്ടിരുന്ന സ്ഥലത്ത് വീണ്ടും പോയി പാര്‍ത്തു. അനേകം ആളുകള്‍ അവിടുത്തെ അടുക്കല്‍ ചെന്നു. അവര്‍ പറഞ്ഞു:
Malayalam (ERV) WBTC Bible
പിന്നീട് യേശു യോര്‍ദ്ദാന്‍നദി കടന്ന് യോഹന്നാന്‍ മുന്പ് സ്നാനം നടത്തിയിരുന്നിടത്തേക്കു പോയി. യേശു അവിടെത്തങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ യോർദ്ദാന്നക്കരെ യോഹന്നാൻ ആദിയിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്നു അവിടെ പാർത്തു.
Malayalam 1992 MBSI
അവന്‍ യോര്‍ദ്ദാന്നക്കരെ യോഹന്നാന്‍ ആദിയില്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്നു അവിടെ പാര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ യോർദ്ദാനക്കരെ യോഹന്നാൻ ആദ്യം സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പിന്നെയും ചെന്ന് അവിടെ പാർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ യോര്‍ദ്ദാനക്കരെ യോഹന്നാന്‍ ആദിയില്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്ന് അവിടെ പാര്‍ത്തു.
Malayalam Bible POC-ML 2013
ജോര്‍ദാന്‍െറ മറുകരയില്‍ യോഹന്നാന്‍ ആദ്യം സ്‌നാനം നല്‍കിയിരുന്ന സ്‌ഥലത്തേക്ക്‌ അവന്‍ വീണ്ടും പോയി അവിടെ താമസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം യേശു യോർദാൻനദിയുടെ അക്കരെ, യോഹന്നാൻസ്നാപകൻ ആദ്യം സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു തിരിച്ചെത്തി അവിടെ താമസിച്ചു.