John 10:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു വീണ്ടും അവരോട് അരുള്‍ചെയ്തു: “ഞാന്‍ ഉറപ്പിച്ചു പറയുന്നു, ആടുകളുടെ വാതില്‍ ഞാനാകുന്നു.
Malayalam (ERV) WBTC Bible
അതുകൊണ്ട് യേശു വീണ്ടും പറഞ്ഞു, “ഞാന്‍ നിങ്ങളോട് സത്യമായി പറയട്ടെ. ആടുകള്‍ക്കുള്ള വാതില്‍ ഞാനാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു പിന്നെയും അവരോടു പറഞ്ഞതു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു.
Malayalam 1992 MBSI
യേശു പിന്നെയും അവരോടു പറഞ്ഞതുആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നുആടുകളുടെ വാതില്‍ ഞാന്‍ ആകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു പിന്നെയും അവരോട് പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു പിന്നെയും അവരോട് പറഞ്ഞത്: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതില്‍ ഞാന്‍ ആകുന്നു.
Malayalam Bible POC-ML 2013
അതുകൊണ്ട്‌ യേശു വീണ്ടും പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനാണ്‌ ആടുകളുടെ വാതില്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു വീണ്ടും പറഞ്ഞു: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ഞാൻ ആകുന്നു ആടുകളുടെ വാതിൽ.