John 11:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലാസറിന്‍റെ മരണത്തെക്കുറിച്ചായിരുന്നു യേശു സൂചിപ്പിച്ചത്. പക്ഷേ അയാള്‍ ഉറങ്ങി വിശ്രമിക്കുകയാണെന്നത്രേ ശിഷ്യന്മാര്‍ ധരിച്ചത്.
Malayalam (ERV) WBTC Bible
ലാസര്‍ മരിച്ചുവെന്നാണ് യേശു അര്‍ത്ഥമാക്കിയത്. എന്നാല്‍ ശിഷ്യന്മാര്‍ വിചാരിച്ചത് ലാസര്‍ സ്വാഭാവികമായി ഉറങ്ങുന്നുവെന്ന് യേശു പറഞ്ഞുവെന്നാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവർക്കു തോന്നിപ്പോയി.
Malayalam 1992 MBSI
അപ്പോള്‍ യേശു സ്പഷ്ടമായി അവരോടുലാസര്‍ മരിച്ചുപോയി;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞത്; എന്നാൽ വിശ്രമിക്കുന്ന ഉറക്കത്തെക്കുറിച്ചാണ് പറഞ്ഞതെന്ന് അവർ വിചാരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശുവോ അവന്‍റെ മരണത്തെക്കുറിച്ച് ആയിരുന്നു പറഞ്ഞത്; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്ന് അവര്‍ക്കു തോന്നിപ്പോയി.
Malayalam Bible POC-ML 2013
യേശു അവന്‍െറ മരണത്തെക്കുറിച്ചാണു സംസാരിച്ചത്‌. എന്നാല്‍, നിദ്രയുടെ വിശ്രമത്തെക്കുറിച്ചാണ്‌ അവന്‍ പറഞ്ഞതെന്ന്‌ അവര്‍ വിചാരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു അയാളുടെ മരണത്തെക്കുറിച്ചായിരുന്നു സൂചിപ്പിച്ചത്; എന്നാൽ, സാധാരണ ഉറക്കത്തെക്കുറിച്ചാണ് യേശു പറഞ്ഞതെന്ന് ശിഷ്യന്മാർ തെറ്റിദ്ധരിച്ചു.