John 11:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ലാസര്‍ മരിച്ചുപോയി; ഞാന്‍ അവിടെ ഇല്ലാതിരുന്നതിനാല്‍ നിങ്ങള്‍ നിമിത്തം ഞാന്‍ സന്തോഷിക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ വിശ്വസിക്കുവാന്‍ ഇതു കാരണമാകുമല്ലോ. ഏതായാലും നമുക്ക് അയാളുടെ അടുക്കലേക്കു പോകാം.”
Malayalam (ERV) WBTC Bible
ഞാനവിടെ ഇല്ലായിരുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. നിങ്ങളെ കരുതി ഞാന്‍ സന്തോഷിക്കുന്നു. കാരണം ഇപ്പോള്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമല്ലോ. നമുക്കിപ്പോള്‍തന്നെ അവന്‍റെയടുത്തു പോകാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; എന്നാൽ നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു.
Malayalam 1992 MBSI
ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോടുഅവനോടു കൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അവിടെ ഇല്ലാതിരുന്നതുകൊണ്ട് നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങൾ വിശ്വസിപ്പാൻ ഇടയാകുമല്ലോ; നാം അവന്റെ അടുക്കൽ പോക എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അവിടെ ഇല്ലാഞ്ഞതുകൊണ്ട് നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങള്‍ വിശ്വസിപ്പാന്‍ ഇടയാകുമല്ലോ; എന്നാല്‍ നാം അവന്‍റെ അടുക്കല്‍ പോക എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
നിങ്ങള്‍ വിശ്വസിക്കേണ്ടതിന്‌, ഞാന്‍ അവിടെ ഇല്ലാഞ്ഞതില്‍ നിങ്ങളെപ്രതി ഞാന്‍ സന്തോഷിക്കുന്നു. നമുക്ക്‌ അവന്‍െറ അടുത്തേക്കു പോകാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ വിശ്വസിക്കാൻ ഇതു കാരണമാകുമല്ലോ എന്നതിനാൽ ഞാൻ അവിടെ ഇല്ലാതിരുന്നതിൽ നിങ്ങളെ ഓർത്ത് ആനന്ദിക്കുന്നു. നമുക്ക് അവന്റെ അടുത്തേക്കു പോകാം.”