John 11:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു അവിടെയെത്തിയപ്പോള്‍ ലാസറിനെ കല്ലറയില്‍ വച്ചിട്ടു നാലു ദിവസം കഴിഞ്ഞു എന്നറിഞ്ഞു.
Malayalam (ERV) WBTC Bible
യേശു ബേഥാന്യയിലെത്തി. അപ്പോഴേക്കും ലാസര്‍ മരിച്ചുവെന്നും കല്ലറയിലായിട്ടു തന്നെ നാലു ദിവസമായെന്നും യേശു അറിഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ടു നാലുദിവസമായി എന്നു അറിഞ്ഞു.
Malayalam 1992 MBSI
ബേഥാന്യ യെരൂശലേമിന്നരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ട് നാലുദിവസമായി എന്നു അറിഞ്ഞ്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു അവിടെ എത്തിയപ്പോള്‍ അവനെ കല്ലറയില്‍ വച്ചിട്ടു നാലു ദിവസമായി എന്ന് അറിഞ്ഞു.
Malayalam Bible POC-ML 2013
ലാസര്‍ സംസ്‌കരിക്കപ്പെട്ടിട്ടു നാലു ദിവസമായെന്ന് യേശു അവിടെയെത്തിയപ്പോള്‍ അറിഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു അവിടെ എത്തിയപ്പോൾ ലാസറിനെ കല്ലറയിൽ വെച്ചിട്ടു നാലുദിവസം കഴിഞ്ഞിരുന്നു എന്ന് അറിഞ്ഞു.