John 11:20 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു വരുന്നു എന്നു കേട്ടപ്പോള്‍ അവിടുത്തെ സ്വീകരിക്കുവാന്‍ മാര്‍ത്ത ഇറങ്ങിച്ചെന്നു. മറിയമാകട്ടെ വീട്ടില്‍ത്തന്നെ ഇരുന്നു.
Malayalam (ERV) WBTC Bible
യേശു വരുന്നെന്നു മാര്‍ത്ത അറിഞ്ഞു. അവള്‍ ചെന്ന് അവനെ സന്ധിച്ചു. എന്നാല്‍ മറിയ വീട്ടില്‍ തങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു വരുന്നു എന്നു കേട്ടിട്ടു മാർത്ത അവനെ എതിരേല്പാൻ ചെന്നു; മറിയയോ വീട്ടിൽ ഇരുന്നു.
Malayalam 1992 MBSI
മാര്‍ത്ത യേശുവിനോടുകര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്റെ സഹോദരന്‍ മരിക്കയില്ലായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു വരുന്നുണ്ടെന്നു കേട്ടപ്പോൾ മാർത്ത ചെന്ന് അവനെ കണ്ട്; എന്നാൽ മറിയയോ വീട്ടിൽത്തന്നെ ഇരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു വരുന്നു എന്ന് കേട്ടിട്ടു മാര്‍ത്ത അവനെ എതിരേല്പാന്‍ ചെന്നു; മറിയയോ വീട്ടില്‍ ഇരുന്നു.
Malayalam Bible POC-ML 2013
യേശു വരുന്നുണ്ടെന്നു കേട്ടപ്പോള്‍ മര്‍ത്താ ചെന്ന് അവനെ സ്വീകരിച്ചു. എന്നാല്‍, മറിയം വീട്ടില്‍ത്തന്നെ ഇരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു വരുന്നു എന്നു കേട്ടപ്പോൾ അദ്ദേഹത്തെ എതിരേൽക്കാൻ മാർത്ത ഇറങ്ങിച്ചെന്നു; എന്നാൽ, മറിയ വീട്ടിൽത്തന്നെ ഇരുന്നു.