John 11:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ സഹോദരികള്‍ യേശുവിന്‍റെ അടുക്കല്‍ ആളയച്ചു: “കര്‍ത്താവേ, അങ്ങയുടെ പ്രിയപ്പെട്ട സ്നേഹിതന്‍ രോഗിയായി കിടക്കുന്നു” എന്ന് അറിയിച്ചു.
Malayalam (ERV) WBTC Bible
അതുകൊണ്ട് മറിയയും മാര്‍ത്തയും സന്ദേശവുമായി ഒരാളെ യേശുവിന്‍റെയടുത്തേക്കു അയച്ചു പറഞ്ഞു, “കര്‍ത്താവേ, അങ്ങയുടെ പ്രിയ സുഹൃത്ത് ലാസര്‍ രോഗിയായിരിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു.
Malayalam 1992 MBSI
ആ സഹോദരിമാര്‍ അവന്റെ അടുക്കല്‍ ആളയച്ചുകര്‍ത്താവേ, നിനക്കു പ്രിയനായവന്‍ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ സഹോദരിമാർ യേശുവിന്റെ അടുക്കൽ ആളയച്ച്: കർത്താവേ, നിനക്ക് പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ സഹോദരിമാര്‍ അവന്റെ അടുക്കല്‍ ആളയച്ചു: കര്‍ത്താവേ, നിനക്കു പ്രിയനായവന്‍ ദീനമായിക്കിടക്കുന്നു എന്നു പറയിച്ചു.
Malayalam Bible POC-ML 2013
കര്‍ത്താവേ, ഇതാ, അങ്ങു സ്‌നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു എന്നു പ റയാന്‍ ആ സഹോദരിമാര്‍ അവന്‍െറ അടുക്കലേക്ക് ആളയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ സഹോദരിമാർ യേശുവിന്റെ അടുക്കൽ ആളയച്ച്, “കർത്താവേ, അങ്ങയുടെ സ്നേഹിതൻ രോഗിയായിക്കിടക്കുന്നു” എന്നറിയിച്ചു.