John 11:32 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു നിന്നിരുന്ന സ്ഥലത്ത് മറിയം എത്തി. അവിടുത്തെ കണ്ടപ്പോള്‍ മറിയം അവിടുത്തെ കാല്‌ക്കല്‍ വീണു, “കര്‍ത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
അവള്‍ യേശുവുണ്ടായിരു ന്ന സ്ഥലത്തെത്തി. മറിയ യേശുവിനെ കണ്ടപ്പോള്‍ അവന്‍റെ കാല്‍ക്കല്‍ വീണു. മറിയ പറഞ്ഞു, “കര്‍ത്താവേ, നീയിവിടെ ഉണ്ടായിരുന്നെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കില്ലായിരുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്റെ കാല്ക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
അവള്‍ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാര്‍ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു ഇരിക്കുന്നിടത്ത് മറിയ എത്തി അവനെ കണ്ടപ്പോൾ കാല്ക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ട് അവന്‍റെ കാല്ക്കല്‍ വീണു: കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
മറിയം യേശു നിന്നിരുന്നിടത്തു വന്ന്‌, അവനെക്കണ്ടപ്പോള്‍ കാല്‍ക്കല്‍ വീണു പറഞ്ഞു: കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്‍െറ സഹോദരന്‍മരിക്കുമായിരുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു ഉണ്ടായിരുന്ന സ്ഥലത്തു മറിയ എത്തി അദ്ദേഹത്തെ കണ്ടു കാൽക്കൽവീണു, “കർത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു” എന്നു പറഞ്ഞു.