John 11:33 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവളും കൂടെയുണ്ടായിരുന്ന യെഹൂദന്മാരും കരയുന്നതു കണ്ടപ്പോള്‍ ദുഃഖംകൊണ്ട് യേശുവിന്‍റെ അന്തരംഗം നൊന്തുകലങ്ങി.
Malayalam (ERV) WBTC Bible
മറിയ കരയുന്നത് യേശു കണ്ടു. അവളോടൊപ്പം വന്ന യെഹൂദരെയും യേശു കണ്ടു. അവരും കരയുകയായിരുന്നു. യേശുവിനു കടുത്ത ദുഃഖം തോന്നി. അവന്‍റെ ഹൃദയം കലങ്ങി മറിഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി:
Malayalam 1992 MBSI
അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കര്‍ത്താവേ, വന്നു കാണ്‍ക എന്നു അവര്‍ അവനോടു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ട് ആത്മാവിൽ ഞരങ്ങി, അസ്വസ്ഥനായി:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവള്‍ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാര്‍ കരയുന്നതും യേശു കണ്ടിട്ട്, ഉള്ളം നൊന്തു കലങ്ങി:
Malayalam Bible POC-ML 2013
അവളും അവളോടുകൂടെ വന്ന യഹൂദരും കരയുന്നതു കണ്ടപ്പോള്‍ യേശു ആത്‌മാവില്‍ നെടുവീര്‍പ്പിട്ടുകൊണ്ട്‌് അസ്വസ്‌ഥനായി ചോദിച്ചു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവളും അവളോടൊപ്പം വന്ന മറ്റ് യെഹൂദരും കരയുന്നതു കണ്ടപ്പോൾ യേശു ആത്മാവിൽ അതിദുഃഖിതനായി അസ്വസ്ഥനായിത്തീർന്നു.