John 11:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ശിഷ്യന്മാര്‍ ചോദിച്ചു: “ഗുരോ, യെഹൂദ്യയിലെ ജനങ്ങള്‍ അങ്ങയെ കല്ലെറിയാന്‍ ഭാവിച്ചിട്ട് അധികകാലം ആയില്ലല്ലോ. എന്നിട്ടും അങ്ങു വീണ്ടും അവിടേക്കുതന്നെ പോകുകയാണോ?”
Malayalam (ERV) WBTC Bible
ശിഷ്യന്മാര്‍ മറുപടി പറഞ്ഞു, “പക്ഷേ ഗുരോ, യെഹൂദ്യയിലെ യെഹൂദര്‍ അങ്ങയെ കല്ലെറിയാന്‍ ശ്രമിച്ചവരാണ്. അതും ഈയിടെ. എന്നിട്ടും അങ്ങയ്ക്കു അവിടെ പോകണമെന്നോ?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശിഷ്യന്മാർ അവനോടു: റബ്ബീ, യെഹൂദന്മാർ ഇപ്പോൾ തന്നേ നിന്നെ കല്ലെറിവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു.
Malayalam 1992 MBSI
അതിന്നു യേശുപകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ? പകല്‍ സമയത്തു നടക്കുന്നവന്‍ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശിഷ്യന്മാർ അവനോട്: റബ്ബീ, യെഹൂദന്മാർ ഇപ്പോൾ തന്നേ നിന്നെ കല്ലെറിയുവാൻ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശിഷ്യന്മാര്‍ അവനോട്: റബ്ബീ, യെഹൂദന്മാര്‍ ഇപ്പോള്‍ത്തന്നെ നിന്നെ കല്ലെറിവാന്‍ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
ശിഷ്യന്‍മാര്‍ ചോദിച്ചു: ഗുരോ, യഹൂദര്‍ ഇപ്പോള്‍ത്തന്നെ നിന്നെ കല്ലെറിയാന്‍ അന്വേഷിക്കുകയായിരുന്നല്ലോ. എന്നിട്ട്‌ അങ്ങോട്ടു പോവുകയാണോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ അവർ ചോദിച്ചു: “റബ്ബീ, അൽപ്പകാലം മുമ്പല്ലേ യെഹൂദനേതാക്കന്മാർ അങ്ങയെ കല്ലെറിയാൻ ഭാവിച്ചത്? എന്നിട്ടും അങ്ങ് അവിടേക്കു തിരിച്ചുപോകുന്നോ?”