John 12:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിലയേറിയതും ശുദ്ധവുമായ ഏകദേശം നാനൂറു ഗ്രാം നറുദീന്‍ തൈലം കൊണ്ടുവന്ന് മറിയം യേശുവിന്‍റെ പാദങ്ങളില്‍ പൂശി, തന്‍റെ മുടികൊണ്ട് അതു തുടച്ചു. വീടു മുഴുവന്‍ തൈലത്തിന്‍റെ സൗരഭ്യംകൊണ്ടു നിറഞ്ഞു.
Malayalam (ERV) WBTC Bible
മറിയ വിലയേറിയ ശുദ്ധമായ നാര്‍ദ്ദീന്‍ തൈലം ഒരു കുപ്പി കൊണ്ടുവന്നു. അവളത് യേശുവിന്‍റെ കാലുകളില്‍ ഒഴിച്ചു. തന്‍റെ തലമുടി കൊണ്ട് അവള്‍ അവന്‍റെ പാദങ്ങള്‍ തുടച്ചു. നാര്‍ദ്ദീന്‍ തൈലത്തിന്‍റെ സൌരഭ്യം ആ മുറിയിലെങ്ങും നിറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ടു കാൽ തുവർത്തി; തൈലത്തിന്റെ സൗരഭ്യംകൊണ്ടു വീടു നിറഞ്ഞു.
Malayalam 1992 MBSI
അപ്പോള്‍ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തല്‍ എടുത്തു യേശുവിന്റെ കാലില്‍ പൂശി തന്റെ തലമുടികൊണ്ടു കാല്‍ തുവര്‍ത്തി; തൈലത്തിന്റെ സൌരഭ്യം കൊണ്ടു വീടു നിറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ട് കാൽ തുവർത്തി; തൈലത്തിന്റെ സൌരഭ്യംകൊണ്ട് വീട് നിറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തല്‍ എടുത്തു യേശുവിന്റെ കാലില്‍ പൂശി തന്റെ തലമുടികൊണ്ടു കാല്‍ തുവര്‍ത്തി; തൈലത്തിന്‍റെ സൗരഭ്യംകൊണ്ടു വീടു നിറഞ്ഞു.
Malayalam Bible POC-ML 2013
മറിയം വിലയേറിയതും ശുദ്‌ധവുമായ ഒരു കുപ്പി നാര്‍ദിന്‍ സുഗന്‌ധതൈലമെടുത്ത് യേശുവിന്‍െറ പാദങ്ങളില്‍ പൂശുകയും തന്‍െറ തലമുടികൊണ്ട് അവന്‍െറ പാദങ്ങള്‍ തുടയ്‌ക്കുകയും ചെയ്‌തു. തൈലത്തിന്‍െറ പരിമളംകൊണ്ടു വീടു നിറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാഞ്ചിതൈലം അരലിറ്ററോളം എടുത്ത് യേശുവിന്റെ പാദങ്ങളിൽ പകർന്നിട്ട് അവളുടെ തലമുടികൊണ്ടു തുടയ്ക്കാൻ തുടങ്ങി. തൈലത്തിന്റെ സൗരഭ്യം വീടുമുഴുവൻ നിറഞ്ഞു.