John 13:33 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കുഞ്ഞുങ്ങളേ, ഞാന്‍ ഇനി അല്പസമയം കൂടിയേ നിങ്ങളോടുകൂടി ഉണ്ടായിരിക്കുകയുള്ളൂ. നിങ്ങള്‍ എന്നെ അന്വേഷിക്കും; എന്നാല്‍ ഞാന്‍ പോകുന്നിടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴിയുകയില്ല എന്നു യെഹൂദന്മാരോടു ഞാന്‍ പറഞ്ഞതുപോലെ ഇപ്പോള്‍ നിങ്ങളോടും പറയുന്നു.
Malayalam (ERV) WBTC Bible
യേശു പറഞ്ഞു, “എന്‍റെ കുട്ടികളെ, ഞാനിനി കുറച്ചു നേരത്തേക്കു കൂടി മാത്രമേ നിങ്ങളോടൊത്തുണ്ടാകൂ. നിങ്ങളെന്നെ തിരയും. യെഹൂദരോടു പറഞ്ഞതു നിങ്ങളോടും ഇപ്പോള്‍ ഞാന്‍ പറയുന്നു: ഞാന്‍ പോകുന്നിടത്തു നിങ്ങള്‍ക്ക് എന്നെ അനുഗമിക്കാനാവില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുഞ്ഞുങ്ങളേ, ഞാൻ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്തു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു ഞാൻ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു.
Malayalam 1992 MBSI
കുഞ്ഞുങ്ങളേ, ഞാന്‍ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങള്‍ എന്നെ അന്വേഷിക്കും; ഞാന്‍ പോകുന്ന ഇടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയില്ല എന്നു ഞാന്‍ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുഞ്ഞുങ്ങളെ, ഞാൻ ഇനി കുറച്ചുസമയംകൂടി മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്ത് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു ഞാൻ യെഹൂദന്മാരോട് പറഞ്ഞതുപോലെ ഇന്ന് നിങ്ങളോടും പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുഞ്ഞുങ്ങളേ, ഞാന്‍ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങള്‍ എന്നെ അന്വേഷിക്കും; ഞാന്‍ പോകുന്ന ഇടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയില്ല എന്ന് ഞാന്‍ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു.
Malayalam Bible POC-ML 2013
എന്‍െറ കുഞ്ഞുങ്ങളേ, ഇനി അല്‍പസമയംകൂടി ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. നിങ്ങള്‍ എന്നെ അന്വേഷിക്കും. എന്നാല്‍, ഞാന്‍ യഹൂദരോടു പറഞ്ഞതുപോലെ ഇപ്പോള്‍ നിങ്ങളോടും പറയുന്നു, ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്റെ കുഞ്ഞുങ്ങളേ, ഇനി ഞാൻ അൽപ്പസമയംകൂടിമാത്രമേ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയുള്ളൂ. നിങ്ങൾ എന്നെ അന്വേഷിക്കും. ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല എന്ന് യെഹൂദനേതാക്കന്മാരോടു പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു.