John 13:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ശിമോന്‍ പത്രോസ് പറഞ്ഞു: “ഗുരോ, അങ്ങനെയാണെങ്കില്‍ എന്‍റെ പാദങ്ങള്‍ മാത്രമല്ല കൈയും തലയുംകൂടി കഴുകിയാലും.”
Malayalam (ERV) WBTC Bible
ശിമോന്‍ പത്രൊസ് പറഞ്ഞു, “കര്‍ത്താവേ, എന്‍റെ കാലുകള്‍ കഴുകിയതിനു ശേഷം കൈകളും തലയും കഴുകൂ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു.
Malayalam 1992 MBSI
കര്‍ത്താവേ, എന്റെ കാല്‍ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ശിമോന്‍പത്രൊസ്: കര്‍ത്താവേ, എന്‍റെ കാല്‍ മാത്രമല്ല കൈയും തലയുംകൂടെ കഴുകേണമേ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ശിമയോന്‍ പത്രോസ്‌ പറഞ്ഞു: കര്‍ത്താവേ, എങ്കില്‍ എന്‍െറ പാദങ്ങള്‍ മാത്രമല്ല, കരങ്ങളും ശിരസ്‌സുംകൂടി കഴുകണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ശിമോൻ പത്രോസ്, “അങ്ങനെയെങ്കിൽ കർത്താവേ, എന്റെ പാദങ്ങൾമാത്രമല്ല, കൈകളും തലയുംകൂടെ കഴുകിയാലും” എന്നു പറഞ്ഞു.