John 14:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിതാവിന്‍റെ മഹത്ത്വം പുത്രനില്‍ക്കൂടി വെളിപ്പെടുന്നതിന് എന്‍റെ നാമത്തില്‍ നിങ്ങള്‍ എന്തുതന്നെ അപേക്ഷിച്ചാലും ഞാന്‍ നിങ്ങള്‍ക്കു ചെയ്തുതരും.
Malayalam (ERV) WBTC Bible
എന്‍റെ നാമത്തില്‍ നിങ്ങളെന്തെങ്കിലും ആവശ്യപ്പെട്ടാല്‍ ഞാനതു നിങ്ങള്‍ക്കായി ചെയ്യും. അപ്പോള്‍ പിതാവിന്‍റെ മഹത്വം പുത്രനിലൂടെ കാണിക്കപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും.
Malayalam 1992 MBSI
നിങ്ങള്‍ എന്റെ നാമത്തില്‍ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനില്‍ മഹത്വപ്പെടേണ്ടതിന്നു ഞാന്‍ ചെയ്തുതരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും പിതാവ് പുത്രനിൽ മഹത്വപ്പെടേണ്ടതിന് ഞാൻ ചെയ്തുതരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ എന്റെ നാമത്തില്‍ അപേക്ഷിക്കുന്നതൊക്കെയും പിതാവ് പുത്രനില്‍ മഹത്ത്വപ്പെടേണ്ടതിനു ഞാന്‍ ചെയ്തുതരും.
Malayalam Bible POC-ML 2013
നിങ്ങള്‍ എന്‍െറ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിതാവ് പുത്രനിൽ മഹത്ത്വപ്പെടേണ്ടതിന് നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരും.