John 15:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്‍റെ വചനങ്ങള്‍ നിങ്ങളില്‍ കുടികൊള്ളുകയും ചെയ്യുന്നെങ്കില്‍ നിങ്ങള്‍ അപേക്ഷിക്കുന്നതെന്തും നിങ്ങള്‍ക്കു ലഭിക്കും.
Malayalam (ERV) WBTC Bible
“എന്നില്‍ വസിക്കുകയും എന്‍റെ വചനങ്ങള്‍ പിന്തുടരുകയും ചെയ്യുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ആവശ്യപ്പെടുന്നതെന്തും സാധിച്ചു കിട്ടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും.
Malayalam 1992 MBSI
അതു വെന്തുപോകും. നിങ്ങള്‍ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിന്‍; അതു നിങ്ങള്‍ക്കു കിട്ടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ എന്നിലും എന്റെ വചനങ്ങൾ നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിക്കുവിൻ; അത് നിങ്ങൾക്ക് ലഭിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ എന്നിലും എന്‍റെ വചനം നിങ്ങളിലും വസിച്ചാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിപ്പിന്‍; അത് നിങ്ങള്‍ക്കു കിട്ടും.
Malayalam Bible POC-ML 2013
നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്‍െറ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്‌ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ, നിങ്ങൾ ഇച്ഛിക്കുന്നതെന്തും അപേക്ഷിക്കുക, അത് നിങ്ങൾക്കു ലഭിക്കും.