John 16:21 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്‍ത്രീക്കു പ്രസവസമയത്തു വേദനയുണ്ട്. എന്നാല്‍ പ്രസവിച്ചുകഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തിലേക്കു പിറന്നിരിക്കുന്നതുമൂലമുള്ള സന്തോഷത്താല്‍ പിന്നീട് തന്‍റെ വേദനയെക്കുറിച്ച് അവള്‍ ഓര്‍മിക്കുന്നില്ല.
Malayalam (ERV) WBTC Bible
“ഒരുവള്‍ പ്രസവിക്കുന്പോള്‍ അവള്‍ക്കു വേദനയുണ്ടാകും. കാരണം അവളുടെ സമയമായി എന്നതുതന്നെ. എന്നാല്‍ കുഞ്ഞു പിറന്നു കഴിയുന്പോള്‍ അവള്‍ വേദന മറക്കുന്നു. ഒരു ശിശുവിനെ ലോകത്തിലേക്കു കൊണ്ടുവന്നതില്‍ അവള്‍ എല്ലാം മറന്നു സന്തോഷിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്ത്രീ പ്രസവിക്കുമ്പോൾ തന്റെ നാഴിക വന്നതുകൊണ്ടു അവൾക്കു ദുഃഖം ഉണ്ടു; കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു മനുഷ്യൻ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷംനിമിത്തം അവൾ തന്റെ കഷ്ടം പിന്നെ ഓർക്കുന്നില്ല.
Malayalam 1992 MBSI
സ്ത്രീ പ്രസവിക്കുമ്പോള്‍ തന്റെ നാഴിക വന്നതു കൊണ്ടു അവള്‍ക്കു ദുഃഖം ഉണ്ടു; കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു മനുഷ്യന്‍ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവള്‍ തന്റെ കഷ്ടം പിന്നെ ഔര്‍ക്കുംന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു സ്ത്രീക്ക് പ്രസവവേദന വരുമ്പോൾ തന്റെ പ്രസവസമയം വന്നതുകൊണ്ട് അവൾക്ക് ദുഃഖം ഉണ്ട്; എന്നാൽ കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു കുഞ്ഞ് ലോകത്തിലേക്കു പിറന്നതിന്റെ സന്തോഷംനിമിത്തം അവൾ തന്റെ വേദന പിന്നെ ഓർക്കുന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സ്ത്രീ പ്രസവിക്കുമ്പോള്‍ തന്റെ നാഴിക വന്നതുകൊണ്ട് അവള്‍ക്കു ദുഃഖം ഉണ്ട്; കുഞ്ഞിനെ പ്രസവിച്ച ശേഷമോ ഒരു മനുഷ്യന്‍ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവള്‍ തന്റെ കഷ്ടം പിന്നെ ഓര്‍ക്കുന്നില്ല.
Malayalam Bible POC-ML 2013
സ്‌ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോള്‍ അവളുടെ സമയം വന്നതുകൊണ്ട് അവള്‍ക്കു ദുഃഖം ഉണ്ടാകുന്നു. എന്നാല്‍, ശിശുവിനെ പ്രസ വിച്ചുകഴിയുമ്പോള്‍ ഒരു മനുഷ്യന്‍ ലോകത്തില്‍ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവള്‍ ഓര്‍മിക്കുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ, തന്റെ പ്രസവസമയം വന്നിരിക്കുന്നതുകൊണ്ട് വേദനപ്പെടുന്നു. എന്നാൽ കുഞ്ഞു പിറന്നതിനുശേഷം, ഒരു വ്യക്തി ലോകത്തിലേക്കു പിറന്നതിന്റെ ആനന്ദത്താൽ അവൾ തന്റെ വേദന പിന്നെ ഓർക്കുന്നില്ല.