John 17:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇപ്പോള്‍ ഞാന്‍ അങ്ങയുടെ അടുക്കലേക്കു വരുന്നു. എന്‍റെ ആനന്ദം അവര്‍ക്കു സമ്പൂര്‍ണമായി ഉണ്ടാകുവാന്‍ ഞാന്‍ ലോകത്തില്‍വച്ച് ഇതു സംസാരിക്കുന്നു.
Malayalam (ERV) WBTC Bible
“ഞാനിപ്പോള്‍ നിന്‍റെയടുത്തേക്കു വരുന്നു. എന്നാല്‍ ഞാനിതൊക്കെ പ്രവര്‍ത്തിക്കുന്നത് ഞാനിപ്പോഴും ഈ ലോകത്തായതിനാലാണ്. ഇവര്‍ക്ക് എന്‍റെ ആഹ്ലാദമുണ്ടാകുന്നതിനാണ് ഞാന്‍ ഇക്കാര്യങ്ങളൊക്കെ പറയുന്നത്. അവര്‍ക്കെല്ലാം എന്‍റെ മുഴുവന്‍ ആഹ്ലാദമുണ്ടാകാന്‍ ഞാനാഗ്രഹിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്കു ഉള്ളിൽ പൂർണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു.
Malayalam 1992 MBSI
ഇപ്പോഴോ ഞാന്‍ നിന്റെ അടുക്കല്‍ വരുന്നു; എന്റെ സന്തോഷം അവര്‍ക്കും ഉള്ളില്‍ പൂര്‍ണ്ണമാകേണ്ടതിന്നു ഇതു ലോകത്തില്‍വെച്ചു സംസാരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്ക് ഉള്ളിൽ പൂർണ്ണമാകേണ്ടതിന് ഞാൻ ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇപ്പോഴോ ഞാന്‍ നിന്‍റെ അടുക്കല്‍ വരുന്നു; എന്‍റെ സന്തോഷം അവര്‍ക്ക് ഉള്ളില്‍ പൂര്‍ണമാകേണ്ടതിന് ഇതു ലോകത്തില്‍ വച്ചു സംസാരിക്കുന്നു.
Malayalam Bible POC-ML 2013
എന്നാല്‍, ഇപ്പോള്‍ ഇതാ, ഞാന്‍ അങ്ങയുടെ അടുത്തേക്കു വരുന്നു. ഇതെല്ലാം ലോകത്തില്‍വച്ചു ഞാന്‍ സംസാരിക്കുന്നത്‌ എന്‍െറ സന്തോഷം അതിന്‍െറ പൂര്‍ണ തയില്‍ അവര്‍ക്കുണ്ടാകേണ്ടതിനാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇപ്പോൾ ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു; എന്റെ ആനന്ദം അവരുടെ ഉള്ളിൽ പരിപൂർണമാകേണ്ടതിന്, ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾത്തന്നെ ഇതു സംസാരിച്ചിരിക്കുന്നു.