John 18:26 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മഹാപുരോഹിതന്‍റെ ഭൃത്യന്മാരിലൊരാള്‍-പത്രോസ് കാതു ഛേദിച്ചു കളഞ്ഞയാളിന്‍റെ ഒരു ബന്ധു-“തോട്ടത്തില്‍വച്ചു നിങ്ങളെ ആ മനുഷ്യന്‍റെകൂടെ ഞാന്‍ കണ്ടല്ലോ?” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
മഹാപുരോഹിതന്‍റെ ദാസന്മാരില്‍ ഒരുവന്‍ അവിടെ ഉണ്ടായിരുന്നു. പത്രൊസ് ചെവി മുറിച്ചവന്‍റെ ബന്ധുവാണയാള്‍. അയാള്‍ പറഞ്ഞു, “നിന്നെ ഞാന്‍ പൂന്തോട്ടത്തില്‍ വച്ച് അവനോടൊത്ത് കണ്ടിട്ടുള്ളതായി തോന്നുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മഹാപുരോഹിതന്റെ ദാസന്മാരിൽവെച്ചു പത്രൊസ് കാതറുത്തവന്റെ ചാർച്ചക്കാരനായ ഒരുത്തൻ: ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടില്ലയോ എന്നു പറഞ്ഞു.
Malayalam 1992 MBSI
മഹാപുരോഹിതന്റെ ദാസന്മാരില്‍ വെച്ച പത്രൊസ് കാതറുത്തവന്റെ ചാര്‍ച്ചക്കാരനായ ഒരുത്തന്‍ ഞാന്‍ നിന്നെ അവനോടുകൂടെ തോട്ടത്തില്‍ കണ്ടില്ലയോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മഹാപുരോഹിതന്റെ ദാസന്മാരിൽ ഒരുവനും പത്രൊസ് കാതറുത്തവന്റെ ചാർച്ചക്കാരനുമായ ഒരുവൻ: ഞാൻ നിന്നെ അവനോടുകൂടെ തോട്ടത്തിൽ കണ്ടില്ലയോ എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മഹാപുരോഹിതന്‍റെ ദാസന്മാരില്‍ വച്ച് പത്രൊസ് കാതറുത്തവന്‍റെ ചാര്‍ച്ചക്കാരനായ ഒരുത്തന്‍ ഞാന്‍ നിന്നെ അവനോടുകൂടെ തോട്ടത്തില്‍ കണ്ടില്ലയോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
പ്രധാനപുരോഹിതന്‍െറ ഭൃത്യരിലൊരുവനും പത്രോസ്‌ ചെവി ഛേദിച്ചവന്‍െറ ചാര്‍ച്ചക്കാരനുമായ ഒരുവന്‍ അവനോടു ചോദിച്ചു: ഞാന്‍ നിന്നെ അവനോടുകൂടെ തോട്ടത്തില്‍ കണ്ടതല്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മഹാപുരോഹിതന്റെ ദാസന്മാരിൽ ഒരാളും പത്രോസ് കാത് അറത്തവന്റെ ബന്ധുവുമായ ഒരാൾ പത്രോസിനോട്, “ഞാൻ നിങ്ങളെ അയാളുടെകൂടെ തോട്ടത്തിൽവെച്ചു കണ്ടല്ലോ?” എന്നു പറഞ്ഞു.