John 19:31 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശബത്തിന്‍റെ ഒരുക്കനാളായിരുന്നല്ലോ അന്ന്. ആ ശബത്താകട്ടെ അതിപ്രധാനവുമായിരുന്നു. ശബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കുന്നത് ശരിയല്ലാത്തതുകൊണ്ട് കാലുകള്‍ ഒടിച്ചു നീക്കം ചെയ്യണമെന്ന് യെഹൂദന്മാര്‍ പീലാത്തോസിനോട് അപേക്ഷിച്ചു.
Malayalam (ERV) WBTC Bible
ഈ സമയം തയ്യാറെടുപ്പു ദിവസമായിരുന്നു. പിറ്റേന്ന് ഒരു വിശേഷപ്പെട്ട ശബ്ബത്തും ആയിരുന്നു. ശബ്ബത്തു ദിവസം ശരീരങ്ങള്‍ കുരിശില്‍ കിടക്കുന്നത് യെഹൂദര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ അവരുടെ കാലുകള്‍ ഒടിച്ച് താമസിയാതെ അവര്‍ മരിക്കാന്‍ ഇടയാക്കാന്‍ യെഹൂദര്‍ പീലാ ത്തൊസിനോട് അഭ്യര്‍ത്ഥിച്ചു. എന്നിട്ട് ശരീരങ്ങള്‍ കുരിശില്‍ നിന്ന് ഇറക്കാനും അപേക്ഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.
Malayalam 1992 MBSI
അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാള്‍ വലിയതും ആകകൊണ്ടു ശരീരങ്ങള്‍ ശബ്ബത്തില്‍ ക്രൂശിന്മേല്‍ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാല്‍ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാര്‍ പീലാത്തൊസിനോടു അപേക്ഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്ന് ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ട് ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുത് എന്നുവച്ച് അവരുടെ കാലുകൾ ഒടിച്ച് ശരീരങ്ങൾ താഴെയിറക്കേണം എന്നു യെഹൂദന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്ന് ഒരുക്കനാളും ആ ശബ്ബത്ത്നാള്‍ വലിയതും ആകകൊണ്ടു ശരീരങ്ങള്‍ ശബ്ബത്തില്‍ ക്രൂശിന്മേല്‍ ഇരിക്കരുത് എന്നുവച്ച് അവരുടെ കാല്‍ ഒടിച്ച് എടുപ്പിക്കേണം എന്നു യെഹൂദന്മാര്‍ പീലാത്തൊസിനോട് അപേക്ഷിച്ചു.
Malayalam Bible POC-ML 2013
അത്‌ സാബത്തിനുള്ള ഒരുക്കത്തിന്‍െറ ദിവസമായിരുന്നു. ആ സാബത്ത്‌ ഒരു വലിയ ദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കംചെയ്യാനും യഹൂദര്‍ പീലാത്തോസിനോട്‌ ആവശ്യപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്ന് പെസഹാപ്പെരുന്നാളിന്റെ തലേദിവസമായ ഒരുക്കത്തിന്റെ ദിവസവും പിറ്റേന്ന് വളരെ സവിശേഷതകളുള്ള ഒരു ശബ്ബത്തും ആയിരുന്നു. ശബ്ബത്തുനാളിൽ ശവശരീരങ്ങൾ ക്രൂശിൽ കിടക്കുന്നത് ഒഴിവാക്കുന്നതിന് അവരുടെ കാലുകൾ ഒടിപ്പിച്ചു താഴെയിറക്കണമെന്ന് യെഹൂദനേതാക്കന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു.