John 2:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദന്മാര്‍ അവിടുത്തോട്: “ഇവയെല്ലാം ചെയ്യുവാന്‍ താങ്കള്‍ക്ക് അധികാരമുണ്ടെന്നുള്ളതിന് എന്താണ് അടയാളം? ഞങ്ങള്‍ക്കു കാണിച്ചുതരൂ” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
യെഹൂദര്‍ യേശുവിനോടു പറഞ്ഞു, “ഞങ്ങളെ ഒരു അത്ഭുതപ്രവൃത്തി അടയാളമായി കാണിക്കുക. ഇതെല്ലാം ചെയ്യാന്‍ നിനക്കുള്ള അവകാശം തെളിയിക്കുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യെഹൂദന്മാർ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചുതരും എന്നു ചോദിച്ചു.
Malayalam 1992 MBSI
യേശു അവരോടുഈ മന്ദിരം പൊളിപ്പിന്‍; ഞാന്‍ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യെഹൂദന്മാർ അവനോട്: നിനക്ക് ഇങ്ങനെ ചെയ്യാം എന്നതിന് നീ എന്ത് അടയാളം കാണിച്ചുതരും എന്നു ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ യെഹൂദന്മാര്‍ അവനോട്: നിനക്ക് ഇങ്ങനെ ചെയ്യാം എന്നതിന് നീ എന്ത് അടയാളം കാണിച്ചുതരും എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
യഹൂദര്‍ അവനോടുചോദിച്ചു: ഇതു ചെയ്യുവാന്‍ നിനക്ക്‌ അധികാരം ഉണ്ടെന്നതിന്‌ എന്തടയാളമാണ്‌ നീ ഞങ്ങളെ കാണിക്കുക?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദനേതാക്കന്മാർ അദ്ദേഹത്തോട്, “ഇതെല്ലാം ചെയ്യാൻ താങ്കൾക്ക് അധികാരം ഉണ്ടെന്നതിന് ഒരു അത്ഭുതചിഹ്നം കാണിക്കുക.” എന്ന് ആവശ്യപ്പെട്ടു.