John 2:4 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ യേശു: “സ്‍ത്രീയേ, ഇതില്‍ എനിക്കും നിങ്ങള്‍ക്കും എന്തുകാര്യം? എന്‍റെ സമയം ഇതുവരെയും ആയിട്ടില്ല” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
യേശു മറുപടി പറഞ്ഞു, “പ്രിയപ്പെട്ട സ്ത്രീയേ, ഞാനെന്തു ചെയ്യണമെന്ന് എന്നോടു പറയേണ്ടതില്ല. എന്‍റെ സമയം ഇനിയുമായിട്ടില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു അവളോടു: സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില് ല എന്നു പറഞ്ഞു.
Malayalam 1992 MBSI
യേശു അവളോടുസ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് യേശു: സ്ത്രീയേ, അതിന് ഞാനുമായിട്ട് എന്ത് കാര്യം? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു അവളോട്: സ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്ത്? എന്‍റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
യേശു അവളോടു പറഞ്ഞു: സ്‌ത്രീയേ, എനിക്കും നിനക്കും എന്ത്? എന്‍െറ സമയം ഇനിയും ആയിട്ടില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന് യേശു, “സ്ത്രീയേ, നമുക്ക് ഇതിലെന്തു കാര്യം? എന്റെ സമയം ഇതുവരെയും വന്നിട്ടില്ല” എന്ന് പറഞ്ഞു.