John 2:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു പരിചാരകരോട്: “ആ കല്ഭരണികളില്‍ വെള്ളം നിറയ്‍ക്കുക” എന്നു പറഞ്ഞു. അവര്‍ അവയുടെ വക്കുവരെ വെള്ളം നിറച്ചു.
Malayalam (ERV) WBTC Bible
യേശു ദാസന്മാരോടു പറഞ്ഞു, “ആ കല്‍ഭരണികളില്‍ വെള്ളം നിറയ്ക്കുക.” ദാസന്മാര്‍ വക്കോളം വെള്ളം നിറച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു അവരോടു: ഈ കല്പാത്രങ്ങളിൽ വെള്ളം നിറെപ്പിൻ എന്നു പറഞ്ഞു; അവർ വക്കൊളവും നിറെച്ചു.
Malayalam 1992 MBSI
യേശു അവരോടു ഈ കല്പാത്രങ്ങളില്‍ വെള്ളം നിറെപ്പിന്‍ എന്നു പറഞ്ഞു; അവര്‍ വക്കൊളവും നിറെച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു അവരോട്: ഈ കല്പാത്രങ്ങളിൽ വെള്ളം നിറപ്പിൻ എന്നു പറഞ്ഞു; അവർ അവയെ വക്കോളവും നിറച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു അവരോട് ഈ കല്പാത്രങ്ങളില്‍ വെള്ളം നിറപ്പിന്‍ എന്നു പറഞ്ഞു; അവര്‍ വക്കോളവും നിറച്ചു.
Malayalam Bible POC-ML 2013
ഭരണികളില്‍ വെള്ളം നിറയ്‌ക്കുവിന്‍ എന്ന്‌ യേശു അവരോടു കല്‍പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഈ ഭരണികളിൽ വെള്ളം നിറയ്ക്കുക” യേശു വേലക്കാരോടു കൽപ്പിച്ചു; അവർ ഭരണികളുടെ വക്കുവരെ വെള്ളം നിറച്ചു.