John 20:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ യേശു “മറിയം” എന്നു വിളിച്ചു. അവള്‍ തിരിഞ്ഞ് എബ്രായഭാഷയില്‍ “റബ്ബൂനീ” എന്നു പറഞ്ഞു. അതിന്‍റെ അര്‍ഥം ‘ഗുരോ’ എന്നാണ്.
Malayalam (ERV) WBTC Bible
യേശു അവളെ വിളിച്ചു, “മറിയേ,” മറിയ യേശുവിനു നേര്‍ക്കു തിരിഞ്ഞു യെഹൂദഭാഷയില്‍ പറഞ്ഞു, “റബ്ബോനി!” (“ഗുരു” എന്ന് അര്‍ത്ഥം)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു അവളോടു: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു; അതിന്നു ഗുരു എന്നർത്ഥം.
Malayalam 1992 MBSI
യേശു അവളോടുമറിയയേ, എന്നു പറഞ്ഞു. അവള്‍ തിരിഞ്ഞു എബ്രായഭാഷയില്‍റബ്ബൂനി എന്നു പറഞ്ഞു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു അവളോട്: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായഭാഷയിൽ: ‘റബ്ബൂനി’ എന്നു പറഞ്ഞു; അതിന് ഗുരു എന്നർത്ഥം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു അവളോട്: മറിയയേ, എന്നു പറഞ്ഞു. അവള്‍ തിരിഞ്ഞ് എബ്രായഭാഷയില്‍: റബ്ബൂനി എന്നു പറഞ്ഞു; അതിനു ഗുരു എന്നര്‍ഥം.
Malayalam Bible POC-ML 2013
യേശു അവളെ വിളിച്ചു: മറിയം! അവള്‍ തിരിഞ്ഞ് റബ്‌ബോനി എന്ന് ഹെബ്രായ ഭാഷയില്‍ വിളിച്ചു വേഗുരു എന്നര്‍ഥം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു അവളെ, “മറിയേ” എന്നു വിളിച്ചു. അവൾ അദ്ദേഹത്തിന്റെ നേർക്കു തിരിഞ്ഞ് അരാമ്യഭാഷയിൽ, “ റബ്ബൂനീ, ” എന്ന് ഉറക്കെ വിളിച്ചു. “ഗുരോ,” എന്നാണ് അതിനർഥം.