John 20:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകുന്നേരം യെഹൂദന്മാരെ ഭയന്ന് ശിഷ്യന്മാര്‍ ഇരുന്ന മുറിയുടെ വാതില്‍ അടച്ചിരുന്നു. യേശു തത്സമയം അവരുടെ മധ്യത്തില്‍ വന്നുനിന്നുകൊണ്ട് “നിങ്ങള്‍ക്കു മംഗളം ഭവിക്കട്ടെ” എന്ന് അരുള്‍ചെയ്തു.
Malayalam (ERV) WBTC Bible
അന്ന് ആഴ്ചയിലെ ആദ്യത്തെ ദിവസമായിരുന്നു. വൈകുന്നേരം ശിഷ്യന്മാര്‍ ഒത്തുചേര്‍ന്നിരുന്നു. യെഹൂദന്മാരെ ഭയന്ന് അവര്‍ കതകടച്ചു കുറ്റിയിട്ടിരുന്നു. അപ്പോള്‍ യേശു വന്ന് അവരുടെ ഇടയില്‍ നിന്നു. യേശു പറഞ്ഞു, “നിങ്ങള്‍ക്കു സമാധാനം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു.
Malayalam 1992 MBSI
ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ ആയ ആ ദിവസം, നേരംവൈകിയപ്പോള്‍ ശിഷ്യന്മാര്‍ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതില്‍ അടെച്ചിരിക്കെ യേശു വന്നു നടുവില്‍ നിന്നുകൊണ്ടുനിങ്ങള്‍ക്കു സമാധാനം എന്നു അവരോടു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആഴ്ചയുടെ ഒന്നാംനാളായ ആ ദിവസം, നേരം വൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്ത് യെഹൂദന്മാരെ പേടിച്ചു വാതിൽ അടച്ചിരിക്കെ യേശു വന്നു അവരുടെ നടുവിൽ നിന്നുകൊണ്ടു: “നിങ്ങൾക്ക് സമാധാനം” എന്നു അവരോട് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ ആയ ആ ദിവസം, നേരം വൈകിയപ്പോള്‍ ശിഷ്യന്മാര്‍ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതില്‍ അടച്ചിരിക്കെ യേശു വന്നു നടുവില്‍ നിന്നുകൊണ്ട്: നിങ്ങള്‍ക്കു സമാധാനം എന്ന് അവരോട് പറഞ്ഞു.
Malayalam Bible POC-ML 2013
ആഴ്‌ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട്‌ ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന്‌ കതകടച്ചിരിക്കെ, യേശു വന്ന്‌ അവരുടെ മധ്യേ നിന്ന്‌ അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആഴ്ചയുടെ ഒന്നാംദിവസമായ അന്നുതന്നെ വൈകുന്നേരം, ശിഷ്യന്മാർ യെഹൂദനേതാക്കന്മാരെ ഭയന്ന് വാതിലടച്ച് അകത്ത് ഒരുമിച്ചിരിക്കുമ്പോൾ, യേശു വന്ന് അവരുടെ നടുവിൽനിന്നുകൊണ്ട്, “നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു.