John 20:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉടനെ അവര്‍ ഓടി ശിമോന്‍ പത്രോസിന്‍റെയും യേശുവിനു വാത്സല്യമുള്ള മറ്റേ ശിഷ്യന്‍റെയും അടുത്തെത്തി പറഞ്ഞു: “കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്ന് എടുത്തുകൊണ്ടുപോയി. അദ്ദേഹത്തെ അവര്‍ എവിടെ വച്ചിരിക്കുന്നു എന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ.”
Malayalam (ERV) WBTC Bible
അതുകണ്ട് മറിയ ശിമോന്‍ പത്രൊസിന്‍റെയും മറ്റേ ശിഷ്യന്‍റേയും (യേശു വളരെ സ്നേഹിച്ചിരുന്നവന്‍.) അടുത്തേക്ക് ഓടി. മറിയ പറഞ്ഞു, “അവര്‍ കര്‍ത്താവിനെ കല്ലറയില്‍ നിന്നും കൊണ്ടുപോയി. എവിടെയാണവനെ വെച്ചതെന്നറിഞ്ഞു കൂടാ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശുവിന്നു പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കൽ ചെന്നു: കർത്താവിനെ കല്ലറയിൽനിന്നു എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോടു പറഞ്ഞു.
Malayalam 1992 MBSI
അവള്‍ ഔടി ശിമോന്‍ പത്രൊസിന്റെയും യേശുവിന്നു പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കല്‍ ചെന്നുകര്‍ത്താവിനെ കല്ലറയില്‍ നിന്നു എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞങ്ങള്‍ അറിയുന്നില്ല എന്നു അവരോടു പറഞ്ഞു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശു സ്നേഹിച്ച മറ്റെ ശിഷ്യന്റെയും അടുക്കൽ വന്നു: അവർ കർത്താവിനെ കല്ലറയിൽനിന്ന് എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ച് എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോട് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവള്‍ ഓടി ശിമോന്‍ പത്രൊസിന്‍റെയും യേശുവിനു പ്രിയനായ മറ്റേ ശിഷ്യന്‍റെയും അടുക്കല്‍ ചെന്നു: കര്‍ത്താവിനെ കല്ലറയില്‍നിന്ന് എടുത്തു കൊണ്ടുപോയി; അവനെ എവിടെ വച്ചു എന്ന് ഞങ്ങള്‍ അറിയുന്നില്ല എന്ന് അവരോട് പറഞ്ഞു.
Malayalam Bible POC-ML 2013
അവള്‍ ഉടനെ ഓടി ശിമയോന്‍ പത്രോസിന്‍െറയും യേശു സ്‌നേഹിച്ചിരുന്ന മറ്റേ ശിഷ്യന്‍െറയും അടുത്തെത്തി പറഞ്ഞു: കര്‍ത്താവിനെ അവര്‍ കല്ലറയില്‍നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, അവനെ അവര്‍ എവിടെ വച്ചുവെന്ന്‌ ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾ ഓടി, ശിമോൻ പത്രോസിന്റെയും യേശു സ്നേഹിച്ച മറ്റേ ശിഷ്യന്റെയും അടുത്തെത്തി, അവരോട്, “അവർ കല്ലറയുടെ ഉള്ളിൽനിന്ന് കർത്താവിനെ എടുത്തുകൊണ്ടുപോയി, എവിടെ വെച്ചു എന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ!” എന്നു പറഞ്ഞു.