John 20:27 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു അവരുടെ മധ്യത്തില്‍ വന്നുനിന്നുകൊണ്ട്, “നിങ്ങള്‍ക്കു സമാധാനം” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
അപ്പോള്‍ യേശു തോമസിനോടു പറഞ്ഞു, “നിന്‍റെ വിരല്‍ ഇതാ ഇവിടെ കടത്തുക. ഇതാ എന്‍റെ കൈകള്‍. നിന്‍റെ കൈകള്‍ എന്‍റെ പളളയില്‍ വയ്ക്കുക. സംശയം അവസാനിപ്പിച്ച് വിശ്വസിക്കുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാണ്ക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.
Malayalam 1992 MBSI
പിന്നെ തോമാസിനോടുനിന്റെ വിരല്‍ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാണ്‍ക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ തോമസിനോട്: നിന്റെ വിരൽ ഇങ്ങോട്ട് നീട്ടി എന്റെ കൈകളെ കാണുക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ തോമാസിനോട്: നിന്‍റെ വിരല്‍ ഇങ്ങോട്ടു നീട്ടി എന്‍റെ കൈകളെ കാണ്‍ക; നിന്‍റെ കൈ നീട്ടി എന്‍റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ തോമസിനോടു പറഞ്ഞു: നിന്‍െറ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്‍െറ കൈകള്‍ കാണുക; നിന്‍െറ കൈ നീട്ടി എന്‍െറ പാര്‍ശ്വത്തില്‍ വയ്‌ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ അവിടന്ന് തോമസിനോടു പറഞ്ഞു, “നിന്റെ വിരൽ നീട്ടി ഇവിടെ എന്റെ കൈകളെ സ്പർശിക്കുക, നിന്റെ കൈനീട്ടി എന്റെ പാർശ്വത്തിൽ വെക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.”