John 21:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പത്രോസ് തിരിഞ്ഞുനോക്കിയപ്പോള്‍ യേശുവിന്‍റെ വത്സലശിഷ്യന്‍ പിന്നാലെ വരുന്നതു കണ്ടു. “കര്‍ത്താവേ, അങ്ങയെ ഒറ്റിക്കൊടുക്കുന്നവന്‍ ആരാണ്?” എന്ന് അത്താഴവേളയില്‍ അവിടുത്തെ മാറോടു ചേര്‍ന്നിരുന്നുകൊണ്ടു ചോദിച്ചത് അയാളാണ്.
Malayalam (ERV) WBTC Bible
പത്രൊസ് തിരിഞ്ഞു നോക്കിയപ്പോള്‍ യേശു ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ശിഷ്യന്‍ പുറകേ വരുന്നതു കണ്ടു. (ഈ ശിഷ്യനാണ് അത്താഴസമയത്ത് യേശുവിനെതിരെ ചാഞ്ഞുനിന്ന് “കര്‍ത്താവേ, ആരാണു നിനക്കെതിരെ തിരിയുക?” എന്നു ചോദിച്ചത്.)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യൻ പിൻചെല്ലുന്നതു കണ്ടു; അത്താഴത്തിൽ അവന്റെ നെഞ്ചോടു ചാഞ്ഞുകൊണ്ടു: കർത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവൻ ആർ എന്നു ചോദിച്ചതു ഇവൻ തന്നേ.
Malayalam 1992 MBSI
പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യന്‍ പിന്‍ ചെല്ലുന്നതു കണ്ടു; അത്താഴത്തില്‍ അവന്റെ നെഞ്ചോടു ചാഞ്ഞുകൊണ്ടുകര്‍ത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവന്‍ ആര്‍ എന്നു ചോദിച്ചതു ഇവന്‍ തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യൻ അവരെ പിൻചെല്ലുന്നത് കണ്ട്; [അത്താഴത്തിൽ അവന്റെ നെഞ്ചോട് ചാഞ്ഞുകൊണ്ട്: കർത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവൻ ആർ എന്നു ചോദിച്ചത് ഇവൻ തന്നേ].
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യന്‍ പിന്‍ചെല്ലുന്നതു കണ്ടു; അത്താഴത്തില്‍ അവന്‍റെ നെഞ്ചോടു ചാഞ്ഞുകൊണ്ട്: കര്‍ത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവന്‍ ആര്‍ എന്നു ചോദിച്ചത് ഇവന്‍തന്നെ.
Malayalam Bible POC-ML 2013
പത്രോസ്‌ തിരിഞ്ഞു നോക്കിയപ്പോള്‍ യേശു സ്‌നേഹിച്ചിരുന്ന ആ ശിഷ്യന്‍ പിന്നാലെ വരുന്നതു കണ്ടു. ഇവനാണ്‌ അത്താഴസമയത്ത്‌ യേശുവിന്‍െറ വക്‌ഷസ്‌സില്‍ ചാരിക്കിടന്നുകൊണ്ട്‌, കര്‍ത്താവേ, ആരാണു നിന്നെ ഒറ്റിക്കൊടുക്കുവാന്‍ പോകുന്നത്‌ എന്നു ചോദിച്ചത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പത്രോസ് തിരിഞ്ഞുനോക്കിയപ്പോൾ യേശു സ്നേഹിച്ച ശിഷ്യൻ പിന്നാലെ വരുന്നതു കണ്ടു. അത്താഴസമയത്ത് യേശുവിന്റെ മാറിൽ ചാരിക്കൊണ്ട്, “കർത്താവേ, അങ്ങയെ ഒറ്റിക്കൊടുക്കുന്നത് ആരാണ്?” എന്നു ചോദിച്ചത് ഇയാൾതന്നെ.