John 21:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് അവരോട് അരുള്‍ചെയ്തു: “നിങ്ങള്‍ വഞ്ചിയുടെ വലത്തുവശത്തു വലയിറക്കുക; അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും” അവര്‍ അങ്ങനെ ചെയ്തു. വല വലിച്ചുകയറ്റാന്‍ കഴിയാത്തവിധം വലയില്‍ മീന്‍ അകപ്പെട്ടു.
Malayalam (ERV) WBTC Bible
യേശു പറഞ്ഞു, “നിങ്ങളുടെ വഞ്ചിയുടെ വലതുവശത്തു വലയെറിയുക. അവിടെ നിന്നു നിങ്ങള്‍ മീന്‍ പിടിക്കും.” ശിഷ്യന്മാര്‍ അങ്ങനെ ചെയ്തു. അവര്‍ക്കു വലവലിച്ചെടുക്കാന്‍ പറ്റാത്തവിധം മത്സ്യം വലയില്‍ കുരുങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പടകിന്റെ വലത്തുഭാഗത്തു വല വീശുവിൻ; എന്നാൽ നിങ്ങൾക്കു കിട്ടും എന്നു അവൻ അവരോടു പറഞ്ഞു; അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അതു വലിപ്പാൻ കഴിഞ്ഞില്ല.
Malayalam 1992 MBSI
പടകിന്റെ വലത്തുഭാഗത്തു വല വീശുവിന്‍; എന്നാല്‍ നിങ്ങള്‍ക്കു കിട്ടും എന്നു അവന്‍ അവരോടു പറഞ്ഞു; അവര്‍ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അതു വലിപ്പാന്‍ കഴിഞ്ഞില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പടകിന്റെ വലത്തുഭാഗത്ത് വല വീശുവിൻ; എന്നാൽ നിങ്ങൾക്ക് കിട്ടും എന്നു അവൻ അവരോട് പറഞ്ഞു; അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അത് വലിക്കുവാൻ കഴിഞ്ഞില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പടകിന്‍റെ വലത്തുഭാഗത്തു വല വീശുവിന്‍; എന്നാല്‍ നിങ്ങള്‍ക്കു കിട്ടും എന്ന് അവന്‍ അവരോട് പറഞ്ഞു; അവര്‍ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അത് വലിപ്പാന്‍ കഴിഞ്ഞില്ല.
Malayalam Bible POC-ML 2013
അവന്‍ പറഞ്ഞു: വള്ളത്തിന്‍െറ വലത്തു വശത്തു വലയിടുക. അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും. അവര്‍ വലയിട്ടു. അപ്പോള്‍ വലയിലകപ്പെട്ട മത്‌സ്യത്തിന്‍െറ ആധിക്യം നിമിത്തം അതു വലിച്ചു കയറ്റാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“വള്ളത്തിന്റെ വലതുഭാഗത്തു വല ഇറക്കുക, അപ്പോൾ നിങ്ങൾക്കു കിട്ടും,” എന്ന് യേശു പറഞ്ഞു. അവർ അങ്ങനെ ചെയ്തു. അപ്പോൾ അവർക്കു വല വലിച്ചുകയറ്റാൻപോലും കഴിയാത്തത്ര മീൻ ലഭിച്ചു.