John 21:7 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശുവിന്‍റെ വത്സലശിഷ്യന്‍ അപ്പോള്‍ പത്രോസിനോട് “അതു കര്‍ത്താവാണ്” എന്നു പറഞ്ഞു. ശിമോന്‍പത്രോസ് അപ്പോള്‍ വസ്ത്രം ധരിച്ചിരുന്നില്ല. അതു കര്‍ത്താവാകുന്നു എന്നു കേട്ടമാത്രയില്‍ പുറങ്കുപ്പായം അരയില്‍ചുറ്റി അദ്ദേഹം തടാകത്തിലേക്കു ചാടി.
Malayalam (ERV) WBTC Bible
യേശു സ്നേഹിച്ചിരുന്ന ശിഷ്യന്‍ പത്രൊസിനോടു പറഞ്ഞു, “ആ മനുഷ്യന്‍ കര്‍ത്താവാണ്.” അയാള്‍ പറയുന്നതു പത്രൊസ് കേട്ടു. “ആ മനുഷ്യന്‍ കര്‍ത്താവാണ്.” അപ്പോള്‍ തന്നെ പത്രൊസ് വസ്ത്രമെടുത്തിട്ടു. (ജോലി ചെയ്യാന്‍ വസ്ത്രമഴിച്ചു വച്ചിരിക്കുകയായിരുന്നു.) അവന്‍ വെള്ളത്തിലേക്കെടുത്തു ചാടി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോടു: അതു കർത്താവു ആകുന്നു എന്നു പറഞ്ഞു; കർത്താവു ആകുന്നു എന്നു ശിമോൻ പത്രൊസ് കേട്ടിട്ടു, താൻ നഗ്നനാകയാൽ അങ്കി അരയിൽ ചുറ്റി കടലിൽ ചാടി.
Malayalam 1992 MBSI
യേശു സ്നേഹിച്ച ശിഷ്യന്‍ പത്രൊസിനോടുഅതു കര്‍ത്താവു ആകുന്നു എന്നു പറഞ്ഞു; കര്‍ത്താവു ആകുന്നു എന്നു ശിമോന്‍ പത്രൊസ് കേട്ടിട്ടു, താന്‍ നഗ്നനാകയാല്‍ അങ്കി അരയില്‍ ചുറ്റി കടലില്‍ ചാടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോട്: അത് കർത്താവ് ആകുന്നു എന്നു പറഞ്ഞു; കർത്താവ് ആകുന്നു എന്നു ശിമോൻ പത്രൊസ് കേട്ടപ്പോൾ, താൻ അല്പം വസ്ത്രം മാത്രം ധരിച്ചിരുന്നതുകൊണ്ട്; തന്റെ പുറംവസ്ത്രമെടുത്ത് അരയിൽ ചുറ്റി കടലിൽ ചാടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു സ്നേഹിച്ച ശിഷ്യന്‍ പത്രൊസിനോട്: അത് കര്‍ത്താവ് ആകുന്നു എന്നു പറഞ്ഞു; കര്‍ത്താവ് ആകുന്നു എന്ന് ശിമോന്‍ പത്രൊസ് കേട്ടിട്ടു, താന്‍ നഗ്നനാകയാല്‍ അങ്കി അരയില്‍ ചുറ്റി കടലില്‍ ചാടി.
Malayalam Bible POC-ML 2013
യേശു സ്‌നേഹിച്ചിരുന്ന ആ ശിഷ്യന്‍ പത്രോസിനോടു പറഞ്ഞു: അതു കര്‍ത്താവാണ്. അതു കര്‍ത്താവാണെന്നുകേട്ടപ്പോള്‍ ശിമയോന്‍ പത്രോസ് താന്‍ നഗ്‌നനായിരുന്നതുകൊണ്ടു പുറങ്കുപ്പായം എടുത്തു ധരിച്ചു കടലിലേക്കു ചാടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു സ്നേഹിച്ച ശിഷ്യൻ പത്രോസിനോട്, “അതു കർത്താവാകുന്നു” എന്നു പറഞ്ഞു. “അതു കർത്താവാകുന്നു” എന്നു കേട്ട ഉടനെ ശിമോൻ പത്രോസ്, താൻ നഗ്നനായിരുന്നതിനാൽ പുറംവസ്ത്രം അരയിൽ ചുറ്റി വെള്ളത്തിൽ ചാടി.