John 3:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ രാത്രിയില്‍ യേശുവിന്‍റെ അടുക്കല്‍ ചെന്ന് ഇങ്ങനെ പറഞ്ഞു: “റബ്ബീ, അങ്ങ് ദൈവസന്നിധിയില്‍ നിന്നു വന്ന ഗുരുവാണെന്നു ഞങ്ങള്‍ക്കറിയാം. ദൈവം കൂടെയില്ലാതെ അങ്ങു ചെയ്യുന്നതുപോലെയുള്ള ഈ അദ്ഭുതപ്രവൃത്തികള്‍ ആര്‍ക്കും ചെയ്യുവാന്‍ സാധ്യമല്ല.”
Malayalam (ERV) WBTC Bible
ഒരു രാത്രി നിക്കോദേമൊസ് യേശുവിനെ സമീപിച്ചു. നിക്കോദേമൊസ് പറഞ്ഞു, “ഗുരോ, ദൈവം അയച്ച ഒരു അദ്ധ്യാപകനാണു അങ്ങെന്നു ഞങ്ങള്‍ക്കറിയാം. ദൈവസഹായമില്ലാതെ അങ്ങു ചെയ്ത അത്ഭുതപ്രവൃത്തികള്‍ ആര്‍ക്കും ചെയ്യാനാവില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്നു അവനോടു: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‌വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ രാത്രിയില്‍ അവന്റെ അടുക്കല്‍ വന്നു അവനോടുറബ്ബീ, നീ ദൈവത്തിന്റെ അടുക്കല്‍ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങള്‍ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കില്‍ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാന്‍ ആര്‍ക്കും കഴികയില്ല എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ രാത്രിയിൽ യേശുവിന്റെ അടുക്കൽ വന്നു അവനോട്: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‌വാൻ ആർക്കും കഴിയുകയില്ല എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ രാത്രിയില്‍ അവന്‍റെ അടുക്കല്‍ വന്ന് അവനോട്: റബ്ബീ, നീ ദൈവത്തിന്‍റെ അടുക്കല്‍നിന്ന് ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങള്‍ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കില്‍നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാന്‍ ആര്‍ക്കും കഴികയില്ല എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ രാത്രി യേശുവിന്‍െറ അടുത്തു വന്നു പറഞ്ഞു: റബ്ബീ, അങ്ങ്‌ ദൈവത്തില്‍നിന്നു വന്ന ഒരു ഗുരുവാണെന്നു ഞങ്ങള്‍ അറിയുന്നു. ദൈവം കൂടെയില്ലെങ്കില്‍ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം രാത്രിയിൽ യേശുവിന്റെ അടുക്കൽവന്നു പറഞ്ഞു, “റബ്ബീ, അങ്ങു ദൈവത്തിന്റെ അടുക്കൽനിന്ന് വന്ന ഒരു ആചാര്യനാണ് എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ദൈവം കൂടെയില്ലെങ്കിൽ അങ്ങു ചെയ്യുന്ന ഈ ചിഹ്നങ്ങൾ ചെയ്യാൻ ആർക്കും സാധ്യമല്ല.”