John 3:29 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മണവാട്ടി ഉള്ളവനാണു മണവാളന്‍. മണവാളന്‍റെ സ്നേഹിതന്‍ അടുത്തുനിന്ന് അയാളുടെ സ്വരം കേട്ട് അത്യന്തം ആനന്ദിക്കുന്നു. ഈ ആനന്ദം എനിക്കു പൂര്‍ണമായിരിക്കുന്നു.
Malayalam (ERV) WBTC Bible
വധു വരന്‍റേതു മാത്രമാണ്. വരന്‍റെ സഹായിയും സുഹൃത്തുമായവന്‍ വര ന്‍റെ വരവിന് കാത്തു നില്‍ക്കുന്നു. അയാളുടെ സ്വരം കേള്‍ക്കുന്പോള്‍ സുഹൃത്ത് ആഹ്ലാദിക്കുന്നു. എന്‍റെ ആഹ്ലാദസമയം ഇതാ എത്തിയിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു.
Malayalam 1992 MBSI
മണവാട്ടി ഉള്ളവന്‍ മണവാളന്‍ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂര്‍ത്തിയായിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ട് അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മണവാട്ടി ഉള്ളവന്‍ മണവാളന്‍ ആകുന്നു; മണവാളന്‍റെ സ്നേഹിതനോ നിന്നു മണവാളന്‍റെ സ്വരം കേട്ടിട്ട് അത്യന്തം സന്തോഷിക്കുന്നു: ഈ എന്‍റെ സന്തോഷം പൂര്‍ത്തിയായിരിക്കുന്നു.
Malayalam Bible POC-ML 2013
മണവാട്ടിയുള്ളവനാണ്‌ മണവാളന്‍. അടുത്തുനിന്നു മണവാളനെ ശ്രവിക്കുന്ന സ്‌നേഹിതന്‍ അവന്‍െറ സ്വരത്തില്‍ വളരെ സന്തോഷിക്കുന്നു. അതുപോലെ, എന്‍െറ ഈ സന്തോഷം ഇപ്പോള്‍ പൂര്‍ണമായിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മണവാട്ടിയുള്ളവനാണ് മണവാളൻ. മണവാളന്റെ തോഴനോ, മണവാളന്റെ കൂടെ നിന്ന്, അവന്റെ സ്വരം കേട്ട് അത്യധികം ആഹ്ലാദിക്കുന്നു. ആ ആനന്ദമാണ് എനിക്കുള്ളത്; ഇപ്പോൾ അതു പൂർണമായിരിക്കുന്നു.