John 3:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിക്കോദിമോസ് ചോദിച്ചു: “പ്രായംചെന്ന ഒരു മനുഷ്യന്‍ വീണ്ടും ജനിക്കുന്നതെങ്ങനെ? വീണ്ടും മാതാവിന്‍റെ ഗര്‍ഭാശയത്തില്‍ പ്രവേശിച്ചു ജനിക്കുക സാധ്യമാണോ?”
Malayalam (ERV) WBTC Bible
നിക്കോദേമൊസ് പറഞ്ഞു, “എന്നാല്‍ വൃദ്ധനായ ഒരാള്‍ക്ക് എങ്ങനെ വീണ്ടും ജനിക്കാനാവും. ഒരാള്‍ക്കു വീണ്ടും അമ്മയുടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കാനാവില്ല. അതിനാലാര്‍ക്കും രണ്ടാമതു ജനിക്കാനുമാവില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിക്കൊദേമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
Malayalam 1992 MBSI
നിക്കോദെമൊസ് അവനോടുമനുഷ്യന്‍ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിക്കോദെമോസ് അവനോട്: ഒരു മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? അവന് രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാൻ കഴിയുമോ എന്നു ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിക്കോദേമൊസ് അവനോട്: മനുഷ്യന്‍ വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
Malayalam Bible POC-ML 2013
നിക്കൊദേമോസ്‌ ചോദിച്ചു: പ്രായമായ മനുഷ്യന്‌ ഇത്‌ എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച്‌ അവനു ജനിക്കുവാന്‍ കഴിയുമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“പ്രായമായശേഷം ഒരു മനുഷ്യൻ ജനിക്കുന്നത് എങ്ങനെ? രണ്ടാമതും മാതാവിന്റെ ഉദരത്തിൽ പ്രവേശിച്ചു ജനിക്കുക സാധ്യമല്ലല്ലോ!” നിക്കോദേമൊസ് ചോദിച്ചു.