John 4:25 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ സ്‍ത്രീ യേശുവിനോട്: “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന മിശിഹാ വരുമെന്ന് എനിക്കറിയാം; അവിടുന്നു വരുമ്പോള്‍ സമസ്തവും ഞങ്ങള്‍ക്ക് ഉപദേശിച്ചുതരും” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
സ്ത്രീ പറഞ്ഞു, “മശീഹാ, വരുന്നുണ്ടെന്ന് എനിക്കറിയാം.” (അവന്‍ ക്രിസ്തു എന്നു വിളിക്കപ്പെടുന്നു.) “മശീഹാ വരുന്പോള്‍ അവന്‍ ഞങ്ങള്‍ക്കെല്ലാം വിശദമായി തരും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാൽ ക്രിസ്തു — വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.
Malayalam 1992 MBSI
ഇതിന്നിടയില്‍ അവന്റെ ശിഷ്യന്മാര്‍ വന്നു അവന്‍ സ്ത്രീയോടു സംസാരിക്കയാല്‍ ആശ്ചര്യപ്പെട്ടു എങ്കിലുംനീ എന്തു ചോദിക്കുന്നു? അവളോടു എന്തു സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സ്ത്രീ അവനോട്: മശീഹ [എന്നുവച്ചാൽ ക്രിസ്തു] വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സ്ത്രീ അവനോട്: മശീഹാ- എന്നുവച്ചാല്‍ ക്രിസ്തു- വരുന്നു എന്നു ഞാന്‍ അറിയുന്നു; അവന്‍ വരുമ്പോള്‍ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ആ സ്‌ത്രീ പറഞ്ഞു: മിശിഹാ - ക്രിസ്‌തു - വരുമെന്ന്‌ എനിക്ക്‌ അറിയാം. അവന്‍ വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ആ സ്ത്രീ, “മശിഹാ അഥവാ, ക്രിസ്തു വരുന്നു എന്നു ഞാൻ അറിയുന്നു. അവിടന്നു വരുമ്പോൾ ഞങ്ങൾക്കു സകലതും വിശദീകരിച്ചുതരും” എന്നു പറഞ്ഞു.