John 4:39 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഞാന്‍ ചെയ്തിട്ടുള്ളതു സകലവും അവിടുന്ന് എന്നോടു പറഞ്ഞു” എന്നുള്ള ശമര്യക്കാരിയുടെ സാക്ഷ്യംമൂലം ആ പട്ടണത്തിലുള്ള പലരും യേശുവില്‍ വിശ്വസിച്ചു.
Malayalam (ERV) WBTC Bible
നഗരത്തില്‍ നിന്നും ഒട്ടേറെ ശമര്യാക്കാര്‍ യേശുവില്‍ വിശ്വസിച്ചു. യേശുവിനെപ്പറ്റി ആ സ്ത്രീ പറഞ്ഞതു കേട്ടാണവര്‍ വിശ്വസിച്ചത്. അവള്‍ അവരോടു പറഞ്ഞു, “ഞാനിതുവരെ ചെയ്തതെല്ലാം അവന്‍ എന്നോടു പറഞ്ഞു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കുനിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു.
Malayalam 1992 MBSI
ഏറ്റവും അധികംപേര്‍ അവന്റെ വചനം കേട്ടു വിശ്വസിച്ചു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോട് പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞതുനിമിത്തം ആ പട്ടണത്തിലെ അനേകം ശമര്യക്കാർ അവനിൽ വിശ്വസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ചെയ്തതൊക്കെയും അവന്‍ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കുനിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനില്‍ വിശ്വസിച്ചു.
Malayalam Bible POC-ML 2013
ഞാന്‍ ചെയ്‌തതെല്ലാം അവന്‍ എന്നോടു പറഞ്ഞു എന്ന ആ സ്‌ത്രീയുടെ സാക്‌ഷ്യംമൂലം പട്ടണത്തിലെ സമരിയാക്കാരില്‍ അനേകര്‍ അവനില്‍ വിശ്വസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഞാൻ ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങളും അദ്ദേഹം എന്നോടു പറഞ്ഞു,” എന്ന് ആ സ്ത്രീയുടെ സാക്ഷ്യംനിമിത്തം ആ പട്ടണത്തിലുള്ള ശമര്യരിൽ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു.