John 4:42 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ആ സ്ത്രീയോട്, “നീ പറഞ്ഞതുകൊണ്ടല്ല ഇപ്പോള്‍ ഞങ്ങള്‍ വിശ്വസിക്കുന്നത്: പിന്നെയോ ഞങ്ങള്‍ നേരിട്ട് അവിടുത്തെ വാക്കുകള്‍ കേട്ടിരിക്കുന്നു. അവിടുന്നു തന്നെയാണ് സാക്ഷാല്‍ ലോകരക്ഷകന്‍ എന്നു ഞങ്ങള്‍ ഇപ്പോള്‍ അറിയുന്നു” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
ആളുകള്‍ ആ സ്ത്രീയോടു പറഞ്ഞു, “ആദ്യം നീ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ യേശുവില്‍ വിശ്വസിച്ചു. ഇപ്പോള്‍ ഞങ്ങള്‍ സ്വയം കേട്ടതിന്‍റെ വെളിച്ചത്തില്‍ വിശ്വസിക്കുന്നു. ഇവന്‍ തന്നെയാണു ലോകരക്ഷകനെന്നു ഞങ്ങളറിയുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.
Malayalam 1992 MBSI
പ്രവാചകന്നു തന്റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശു തന്നേ സാക്ഷ്യം പറഞ്ഞിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾ തന്നേ കേൾക്കുകയും അവൻ സാക്ഷാൽ ലോകരക്ഷിതാവ് എന്നു അറിയുകയും ചെയ്തിരിക്കുന്നു എന്ന് അവർ സ്ത്രീയോട് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇനി നിന്‍റെ വാക്കു കൊണ്ടല്ല ഞങ്ങള്‍ വിശ്വസിക്കുന്നത്; ഞങ്ങള്‍തന്നെ കേള്‍ക്കയും അവന്‍ സാക്ഷാല്‍ ലോകരക്ഷിതാവ് എന്ന് അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ ആ സ്ത്രീയോടു പറഞ്ഞു: ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നതു നിന്‍െറ വാക്കുമൂലമല്ല. കാരണം, ഞങ്ങള്‍തന്നെ നേരിട്ടു ശ്രവിക്കുകയും ഇവനാണുയഥാര്‍ഥത്തില്‍ ലോക രക്‌ഷകന്‍ എന്ന് മനസ്‌സിലാക്കുകയും ചെയ്‌തിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അപ്പോൾ ആ സ്ത്രീയോട്, “നീ പറഞ്ഞതുകൊണ്ടുമാത്രമല്ല ഇനി ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾതന്നെ കേൾക്കുകയും കാണുകയുംചെയ്തിരിക്കുന്നു; ഇദ്ദേഹമാണ് സാക്ഷാൽ ലോകരക്ഷിതാവ്.”