John 4:47 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു യെഹൂദ്യയില്‍നിന്നു വന്നിട്ടുണ്ടെന്നറിഞ്ഞ് ആ ഉദ്യോഗസ്ഥന്‍ അവിടുത്തെ അടുക്കലെത്തി, ആസന്നമരണനായി കിടക്കുന്ന പുത്രനെ സുഖപ്പെടുത്തണമെന്നപേക്ഷിച്ചു.
Malayalam (ERV) WBTC Bible
യേശു യെഹൂദ്യയില്‍ നിന്ന് ഗലീലയിലെത്തിയിട്ടുണ്ടെന്ന് അയാള്‍ കേട്ടു. അതിനാല്‍ അയാള്‍ കാനാവില്‍ യേശുവിന്‍റെയടുത്തേക്കു പോയി. കഫര്‍ന്നഹൂമില്‍ വന്ന് തന്‍റെ പുത്രന്‍റെ രോഗം ഭേദമാക്കാന്‍ അയാള്‍ യേശുവിനോട് അപേക്ഷിച്ചു. ആ കുട്ടി മരിക്കാറായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ടു അവന്റെ അടുക്കൽ ചെന്നു, തന്റെ മകൻ മരിപ്പാറായിരിക്കകൊണ്ടു അവൻ വന്നു അവനെ സൗഖ്യമാക്കേണം എന്നു അപേക്ഷിച്ചു.
Malayalam 1992 MBSI
രാജഭൃത്യന്‍ അവനോടുകര്‍ത്താവേ, പൈതല്‍ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ട് അവന്റെ അടുക്കൽ ചെന്ന്, തന്റെ മകൻ മരിക്കാറായിരിക്കുന്നതുകൊണ്ട് അവൻ വന്നു അവനെ സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയില്‍ വന്നു എന്ന് അവന്‍ കേട്ട് അവന്‍റെ അടുക്കല്‍ ചെന്നു, തന്‍റെ മകന്‍ മരിപ്പാറായിരിക്കകൊണ്ട് അവന്‍ വന്ന് അവനെ സൗഖ്യമാക്കേണം എന്ന് അപേക്ഷിച്ചു.
Malayalam Bible POC-ML 2013
യേശുയൂദയായില്‍ നിന്നു ഗലീലിയിലേക്കുവന്നെന്നു കേട്ടപ്പോള്‍ അവന്‍ ചെന്ന് തന്‍െറ ആസന്നമരണനായ മകനെ വന്നു സുഖപ്പെടുത്തണമെന്ന് അവനോട് അപേക്‌ഷിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു യെഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നിട്ടുണ്ടെന്നു കേട്ട് ആ മനുഷ്യൻ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന്, അദ്ദേഹം വന്ന് തന്റെ മരിക്കാറായിക്കിടക്കുന്ന മകനെ സൗഖ്യമാക്കണമെന്ന് അപേക്ഷിച്ചു.