John 4:52 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എപ്പോള്‍ മുതലാണ് കുട്ടിക്കു സുഖം കണ്ടു തുടങ്ങിയത്?” എന്നയാള്‍ ചോദിച്ചു. “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പനിവിട്ടു” എന്നവര്‍ പറഞ്ഞു.
Malayalam (ERV) WBTC Bible
അയാള്‍ ചോദിച്ചു, “എത്ര മണിക്കാണ് അവന്‍റെ ആരോഗ്യം മെച്ചപ്പെട്ടു തുടങ്ങിയത്?” ദാസന്മാര്‍ മറുപടി പറഞ്ഞു, “ഇന്നലെ ഒരുമണിക്കാണ് പനി വിട്ടത്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്നു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്നു അവർ അവനോടു: ഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു.
Malayalam 1992 MBSI
യേശു യെഹൂദ്യയില്‍ നിന്നു ഗലീലയില്‍ വന്നപ്പോള്‍ ഇതു രണ്ടാമത്തെ അടയാളമായിട്ടു ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന് ഭേദം വന്ന സമയം അവരോട് ചോദിച്ചതിന് അവർ അവനോട്: ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയ്ക്ക് പനി വിട്ടുമാറി എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്, അവര്‍ അവനോട്: ഇന്നലെ ഏഴു മണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഏതു സമയത്താണ് അവന്‍െറ സ്‌ഥിതി മെച്ചപ്പെട്ടത് എന്ന് അവന്‍ അന്വേഷിച്ചു. ഇന്നലെ ഏഴാം മണിക്കൂറില്‍ പനി വിട്ടുമാറി എന്ന് അവര്‍ പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മകനു സൗഖ്യം ലഭിച്ചത് എപ്പോഴെന്നു ചോദിച്ചതിന്, “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പനി അവനെ വിട്ടുമാറി” എന്ന് അവർ പറഞ്ഞു.