John 4:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാക്കോബിന്‍റെ കിണറും അവിടെയായിരുന്നു. യാത്രാക്ഷീണംകൊണ്ട് യേശു ആ കിണറിന്‍റെ അരികിലിരുന്നു; അപ്പോള്‍ ഏതാണ്ടു മധ്യാഹ്ന സമയമായിരുന്നു.
Malayalam (ERV) WBTC Bible
യാക്കോബിന്‍റെ കിണര്‍ അവിടെയായിരുന്നു. ദീര്‍ഘയാത്രയില്‍ യേശു വളരെ ക്ഷീണിതനായിരുന്നു. അവന്‍ കിണറ്റിന്‍കരയിലിരുന്നു. നേരം ഉച്ചയോടടുത്തിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു.
Malayalam 1992 MBSI
അവന്റെ ശിഷ്യന്മാര്‍ ഭക്ഷണസാധനങ്ങളെ കൊള്ളുവാന്‍ പട്ടണത്തില്‍ പോയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടെ യാക്കോബിന്റെ കിണറുണ്ടായിരുന്നു. യേശു യാത്രചെയ്തു ക്ഷീണിച്ചിട്ട് ആ കിണറിനരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവിടെ യാക്കോബിന്‍റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ട് ഉറവിനരികെ ഇരുന്നു; അപ്പോള്‍ ഏകദേശം ആറാം മണി നേരം ആയിരുന്നു.
Malayalam Bible POC-ML 2013
യാക്കോബിന്‍െറ കിണര്‍ അവിടെയാണ്‌. യാത്രചെയ്‌തു ക്ഷീണി ച്ചയേശു ആ കിണറിന്‍െറ കരയില്‍ ഇരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടെ യാക്കോബിന്റെ കിണർ ഉണ്ടായിരുന്നു. യാത്രാക്ഷീണത്താൽ യേശു കിണറ്റിനരികെ ഇരുന്നു. അപ്പോൾ ഏകദേശം മധ്യാഹ്നമായിരുന്നു.