John 5:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിതാവു ചെയ്യുന്നതുതന്നെ പുത്രനും ചെയ്യുന്നു. പിതാവു പുത്രനെ സ്നേഹിക്കുന്നു. താന്‍ ചെയ്യുന്നതെല്ലാം പുത്രനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. നിങ്ങള്‍ ആശ്ചര്യപ്പെടത്തക്കവിധം ഇവയെക്കാള്‍ വലിയ പ്രവൃത്തികള്‍ അവിടുന്നു കാണിച്ചുകൊടുക്കും.
Malayalam (ERV) WBTC Bible
പിതാവ് പുത്രനെ സ്നേഹിക്കുകയും താന്‍ ചെയ്യുന്നതെല്ലാം അവനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. ഇയാള്‍ സുഖപ്പെട്ടു. ഇതിനെക്കാള്‍ വലിയ പ്രവൃത്തികള്‍ പിതാവ് പുത്രനു കാണിച്ചുകൊടുക്കും. അപ്പോള്‍ നിങ്ങളെല്ലാവരും അത്ഭുതപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിതാവു പുത്രനെ സ്നേഹിക്കയും താൻ ചെയ്യുന്നതു ഒക്കെയും അവന്നു കാണിച്ചുകൊടുക്കയും ചെയ്യുന്നു; നിങ്ങൾ ആശ്ചര്യപ്പെടുമാറു ഇവയിൽ വലിയ പ്രവൃത്തികളും അവന്നു കാണിച്ചുകൊടുക്കും.
Malayalam 1992 MBSI
പിതാവു പുത്രനെ സ്നേഹിക്കയും താന്‍ ചെയ്യുന്നതു ഒക്കെയും അവന്നു കാണിച്ചുകൊടുക്കയും ചെയ്യുന്നു; നിങ്ങള്‍ ആശ്ചര്യപ്പെടുമാറു ഇവയില്‍ വലിയ പ്രവൃത്തികളും അവന്നു കാണിച്ചുകൊടുക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിതാവ് പുത്രനെ സ്നേഹിക്കയും താൻ ചെയ്യുന്നതു ഒക്കെയും അവന് കാണിച്ചുകൊടുക്കുകയും ചെയ്യുന്നു; നിങ്ങൾ ആശ്ചര്യപ്പെടത്തക്കവിധം ഇവയിൽ വലിയ പ്രവൃത്തികളും അവന് കാണിച്ചുകൊടുക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിതാവ് പുത്രനെ സ്നേഹിക്കയും താന്‍ ചെയ്യുന്നതൊക്കെയും അവനു കാണിച്ചുകൊടുക്കയും ചെയ്യുന്നു; നിങ്ങള്‍ ആശ്ചര്യപ്പെടുമാറ് ഇവയില്‍ വലിയ പ്രവൃത്തികളും അവനു കാണിച്ചുകൊടുക്കും.
Malayalam Bible POC-ML 2013
എന്തെന്നാല്‍, പിതാവു പുത്രനെ സ്‌നേഹിക്കുകയും താന്‍ ചെയ്യുന്നതെല്ലാം അവനെ കാണിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വിസ്‌മയിക്കത്തക്കവിധം ഇവയെക്കാള്‍ വലിയ പ്രവൃത്തികളും അവിടുന്ന്‌ അവനെ കാണിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിതാവു പുത്രനെ സ്നേഹിക്കുന്നു; തന്റെ സകലപ്രവൃത്തികളും അവനു കാണിച്ചുകൊടുക്കുകയുംചെയ്യുന്നു. നിങ്ങൾ അത്ഭുതപരതന്ത്രരാകുംവിധം ഇതിലും വലിയ പ്രവൃത്തികളും അവിടന്ന് കാണിച്ചുകൊടുക്കും.